ബ​സിൽ നി​ന്ന് ക​ണ്ട​ക്ട​ർ പ്ര​ദീ​പ​ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ ശ്രീ​ജി​ത്തി​നെ തി​രി​ച്ചേ​ൽ​പ്പി​ക്കു​ന്നു

കണ്ടക്ടറുടെ സത്യസന്ധതയിൽ ഉടമക്ക് തിരികെ ലഭിച്ചത് ഒന്നര ലക്ഷം രൂപ; പണമടങ്ങിയ പൊതി ബസ്സിനുള്ളിൽ അനാഥമായി കിടന്നത് മൂന്നു ദിവസം

പയ്യോളി: മൂന്നു ദിവസം സ്വകാര്യ ബസിനുള്ളിൽ അനാഥമായി കിടന്ന ഒന്നരലക്ഷം രൂപ ഒടുവിൽ കണ്ടക്ടറുടെ സത്യസന്ധതയിൽ ഉടമക്ക് തിരികെ ലഭിച്ചു. വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന 'സജോഷ്' ബസിലെ കണ്ടക്ടർ തിക്കോടി പെരുമാൾപുരം സ്വദേശി പ്രദീപനാണ് ബസിൽനിന്നും കളഞ്ഞുകിട്ടിയ തുക ഉടമയെ തിരിച്ചേൽപിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബസിന്റെ അവസാന ട്രിപ് കഴിഞ്ഞ് മടങ്ങവെ ഉടമ വെച്ചു മറന്ന പൊതി കണ്ടക്ടർ പ്രദീപന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടമ പിറ്റേദിവസം തന്നെ പൊതിയെ തേടിയെത്തുമെന്ന നിഗമനത്തിൽ പ്രദീപൻ ബസ്സിനുള്ളിൽത്തന്നെ ഭദ്രമായി പൊതി മാറ്റിവെച്ചെങ്കിലും മൂന്നു ദിവസമായി ആരും എത്തിയില്ല.

തുടർന്ന് പിറ്റേ ദിവസം ബസ് സമരമായതുകൊണ്ട് ബുധനാഴ്ച രാത്രി പൊതിയെടുത്ത് വീട്ടിലേക്ക് മാറ്റി പരിശോധിച്ചപ്പോഴാണ് പ്രദീപൻ ഞെട്ടിയത്. 500 രൂപയുടെ മൂന്ന് കെട്ടുകളും ബാങ്ക് പാസ് ബുക്ക്, എ.ടി.എം. കാർഡ്, രശീതി, മിഠായികൾ എന്നിവയായിരുന്നു പൊതിക്കകത്ത്.

ഉടൻ ബാങ്ക് രസീതിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ഉടമയെ ബന്ധപ്പെട്ട ശേഷം, മൂരാട് നടുവിലെ വള്ളുവശ്ശേരി ശ്രീജിത്ത്, പ്രദീപന്റെ വീട്ടിലെത്തി പൊതിയും പണവും കൈപ്പറ്റുകയായിരുന്നു . 32 വർഷമായി കണ്ടക്ടർ ജോലിയെടുക്കുന്ന പ്രദീപന്റെ സത്യസന്ധതയെ സഹജീവനക്കാരും നാട്ടുകാരും ഏറെ പ്രശംസിച്ചു.

Tags:    
News Summary - owner got back Rs 1.5 lakh by the honesty of conductor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.