പയ്യോളി: ഓണക്കാലത്തിന് മുേമ്പ തന്നെ 'മഹാബലി തമ്പുരാൻ' കോവിഡ് ജാഗ്രത സന്ദേശവുമായി എത്തി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
കഴിഞ്ഞ ഓണക്കാലം പൂക്കളവും പൂരക്കളിയും കുട്ടികളുടെ ആരവവും ഊഞ്ഞാലാട്ടവും പുലിക്കളിയുമൊന്നുമില്ലാതെ തനിക്ക് നഷ്ടമായെന്നും അതുകൊണ്ട് വരുന്ന ഓണക്കാലത്ത് പ്രജകളെ ആയുരാരോഗ്യത്തോടെ കാണാൻ എത്തുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുമാണ് മാവേലിയുടെ അപ്രതീക്ഷിതമായ കടന്നുവരവ്.
സര്‍ക്കാറിെൻറയും പൊലീസിെൻറയും ആരോഗ്യ വകുപ്പിെൻറയും നിർദേശങ്ങള്‍ പൂര്‍ണമായും എല്ലാവരും പാലിക്കണമെന്നും, എല്ലാവരും വാക്സിനേഷന് നടത്തുവാനും സാമൂഹിക അകലം പാലിക്കുവാനും മാവേലി ഓര്‍മപ്പെടുത്തുന്നു.
ലേഡീസ് ഫിംഗർ എന്ന യു ട്യൂബ് ചാനലിലൂടെ പ്രശോഭ് മേലടിയാണ് മാവേലിയായി വേഷമിട്ട് വേറിട്ട ബോധവത്കരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടര മിനിറ്റ് നീളുന്ന വിഡിയോയുടെ ദൃശ്യാവിഷ്കരണം ശിവപ്രസാദ് തിക്കോടിയും സംഗീതം ശിവജി കൃഷ്ണയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.