പയ്യോളി: ടൗണിലെ തിരക്കേറിയ പേരാമ്പ്ര റോഡിൽ നെല്യേരി മാണിക്കോത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. മത്സ്യം വാങ്ങാനെത്തിയ മണിയൂര്‍ കരുവാണ്ടിമുക്കിൽ കണ്ണോത്ത് സനല്‍ (28), പിലാത്തോട്ടത്തില്‍ ബിനോയ് (28), തച്ചന്‍കുന്ന് മെഹനാസില്‍ ഷാനിറ (38) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ മത്സ്യം വാങ്ങാനായി കടയുടെ അകത്ത് നിൽക്കവെ പരിക്കേറ്റ ഷാനിറയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യം വാങ്ങി തിരിച്ചുപോകാനായി ബൈക്കിൽ കയറി ഇരിക്കവെയാണ് ബസ് ഇടിച്ച് സനലിനും ബിനോയിക്കും പരിക്കേറ്റത്. ഇവർ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അപകടം നടന്നയുടൻ ബസ് ഡ്രൈവർ ഇറങ്ങി ഓടിയത് കാരണം ബൈക്കിലുള്ളവർ ഏറെനേരം ബസിനിടയിൽ കുടുങ്ങിക്കിടന്നു.
അപകടത്തിൽ അഞ്ച് ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ തകർന്നു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം നടന്നത്. പേരാമ്പ്ര നിന്ന് വടകരക്ക് പോവുകയായിരുന്ന 'ഗോൾഡൻ' ബസാണ് അപകടം വരുത്തിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നട യാത്രക്കാരനെ രക്ഷിക്കാനായി ബസിന് തൊട്ട് മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ തൊട്ട് പിറകില്‍ അമിത വേഗതയില്‍ വരുകയായിരുന്ന ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യോളി എസ്.ഐ പി.എം. സുനില്‍കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.