പയ്യോളി: നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം ജ്വല്ലറിയിൽനിന്ന് അഞ്ചു പവൻ സ്വർണാഭരണം കവർന്നു. ദേശീയപാതയിൽ പയ്യോളി ബസ്സ്റ്റാൻഡിന് സമീപത്തെ പ്രശാന്തി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് സംഭവം.
താലിമാലയും ലോക്കറ്റുമടങ്ങുന്ന പെട്ടി റാക്ക് ശുചീകരിക്കുന്നതിെൻറ ഭാഗമായി ജ്വല്ലറിയുടമ കൈയിൽ വെച്ച സമയത്ത് മോഷ്ടാക്കളിൽ ഒരാൾ പൊടുന്നനെ അകത്തുകയറി തട്ടിയെടുക്കുകയായിരുന്നു. സംഘം വടകര ഭാഗത്തേക്കാണ് പോയത്. കോവിഡ് സുരക്ഷ മുൻനിർത്തി ജ്വല്ലറിയിലെ എ.സി ഓഫ് ചെയ്ത് വാതിൽ തുറന്നിട്ട നിലയിലായിരുന്നു. കടയിലുണ്ടായിരുന്ന സി.സി.ടി.വി പ്രവർത്തിക്കാത്തതും മോഷ്ടാക്കൾക്ക് തുണയായി. റോഡിന് എതിർവശത്തെ സി.സി.ടി.വിയിൽ പൾസർ ബൈക്കിൽ രണ്ടുപേർ വന്ന് നിൽക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മോഷ്ടാക്കളുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കടയുടെ സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പയ്യോളി എസ്.ഐ പി.പി. മനോഹരെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.