പയ്യോളി: ദേശീയപാതയിൽ തിക്കോടി പൂവടിത്തറക്കു സമീപം ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ അവസരോചിത ഇടപെടൽമൂലം വൻദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കോഴിക്കോട്ടുനിന്ന് നാഗ്പുരിലേക്കു പോവുകയായിരുന്ന ലോറിയിൽനിന്നാണ് തീപടർന്നത്.
കോഴിക്കോട്ട് ഓറഞ്ച് ഇറക്കി തിരികെ വരുകയായിരുന്ന ലോറിക്കു മുകളിൽ അടുക്കിവെച്ച ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികൾക്കാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ഒരാൾ ഉടനെ ഡ്രൈവറെ വിവരമറിയിച്ച് ലോറി നിർത്തിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടിയിൽനിെന്നത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീയണച്ചത് കൂടുതൽ അപകടമൊഴിവാക്കി. പ്ലാസ്റ്റിക് പെട്ടികൾ ഭാഗികമായി തീപിടിത്തത്തിൽ നശിച്ച് ഉരുകിയ നിലയിലാണ്. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമല്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.