പയ്യോളി: ദേശീയപാതയിൽ ഇരിങ്ങലിൽ മിനിലോറി താഴ്ചയിലുള്ള സർവിസ് റോഡിലേക്ക് മറിഞ്ഞ് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
തൃശൂർ സ്വദേശിയായ ഡ്രൈവർ ജസീറാണ് അപകടത്തിൽ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത്. വടകരയിൽനിന്ന് സാനിറ്ററി ഉൽപന്നങ്ങൾ കയറ്റി വരുമ്പോഴാണ് ലോറി അപകടത്തിൽപെട്ടത്. ഉയരമുള്ള ദേശീയപാതയിൽനിന്ന് മിനിലോറി തെന്നിമാറി ഏഴു മീറ്ററോളം താഴ്ചയുള്ള സർവിസ് റോഡിലേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്.
ഇതേസമയം മറ്റ് വാഹനങ്ങളൊന്നും ഇതുവഴി വരാതിരുന്നതിനാൽ കൂടുതൽ ദുരന്തമൊഴിവായി. കഴിഞ്ഞ ബുധനാഴ്ച സമീപത്തെ കളരിപ്പടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.