ആഫ്രിക്കൻ മുഷി വിഴുങ്ങുമോ മത്സ്യസമ്പത്ത്?

പയ്യോളി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് നന്തിബസാറിനടുത്ത് ഇരുപതാം മൈലിലെ തേമൻ തോട്ടിൽ ഒഴുകിയെത്തിയത് ആറു ഭീമൻ ആഫ്രിക്കൻ മുഷി മത്സ്യങ്ങൾ. ഏകദേശം പത്തു കിലോ വരുന്ന മത്സ്യങ്ങളെ നാട്ടുകാരായ രജീഷ്, പ്രേമൻ, നദീം, ഷമീം, കുക്കു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. 'ക്ലാരിയസ് ഗാരിപിന്നസ്' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ മുഷിയെ നാട്ടുകാർക്കിടയിൽ മുഴു എന്നും വിളിപ്പേരുണ്ട്.

ശുദ്ധജലമുൾപ്പെടെയുള്ള ജലാശയങ്ങളിലെ നാടൻമത്സ്യങ്ങളെ മുഴുവൻ ഭക്ഷണമാക്കുന്ന ആഫ്രിക്കൻ മുഷി ആവാസവ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കുന്നവയാണ്. പുഴകളിലും തോടുകളിലെയും മത്സ്യങ്ങളുടെ വംശനാശത്തിന് ആഫ്രിക്കൻ മുഷി കാരണമാകുന്നതിനാൽ ഇവയെ വളർത്തുന്നതുപോലും സർക്കാർ നിരോധിച്ചിട്ടുണ്ട്. മുഷി മത്സ്യങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തിയത് മത്സ്യകർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - Will African Mushi Swallow Fish?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.