പേരാമ്പ്ര: മൂരികുത്തിയിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. തയ്യുള്ളപറമ്പിൽ ഫാത്തിമയുടെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലർച്ച 2.30ഓടെ സ്ഫോടകവസ്തു എറിഞ്ഞത്. ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. നാശനഷ്ടങ്ങളില്ല.
പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സ്ഫോടകശേഷി കുറഞ്ഞ പടക്കമാണ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.