കോഴിക്കോട്: തേഞ്ഞിപ്പലം പോക്സോ കേസിൽ ആരോപണവിധേയനായ മുൻ സി.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല കമ്മിറ്റി കോഴിക്കോട് അസി. കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
തേഞ്ഞിപ്പലത്ത് പലതവണ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയെ മാനസിക പീഡനത്തിനിരയാക്കിയ മുൻ സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് മുബീന വാവാട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കെയിൽ, ബി.ആർ.സി.എസ് സംസ്ഥാന സെക്രട്ടറി ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, തുളസി അജയേന്ദ്രൻ, ജമീല എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.പി. ജമീല, ബേപ്പൂർ മണ്ഡലം അസി. കൺവീനർ സമീന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.