തൊ​ട്ടി​ൽ​പാ​ലം പു​ഴ​യു​ടെ ഭാ​ഗ​മാ​യ കു​റ്റ്യാ​ടി ചെ​റു​പു​ഴ ക​വി​ഞ്ഞ​പ്പോ​ൾ

മലയോരത്ത് ആശ്വാസം

കുറ്റ്യാടി: വ്യാഴാഴ്ച പകലും രാത്രിയും മഴ കനത്തുപെയ്തതിനാൽ ഭീതിയിലായ മലയോരത്ത് നേരിയ ആശ്വാസം. വെള്ളിയാഴ്ച മഴക്ക് നേരിയ കുറവുണ്ടായിരുന്നു.

കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകളിലെ സ്ഥലങ്ങളിൽ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചവർ തിരിച്ചുപോയിട്ടില്ല. കുറ്റ്യാടി പുഴയുടെ പോഷക നദിയായ കടന്തപ്പുഴ കവിഞ്ഞതിനാൽ പശുക്കടവിനുസമീപം സെൻറർമുക്ക്, അമ്പലക്കുന്ന്, എക്കൽ ഭാഗത്തുള്ള ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച അർധരാത്രി സമീപത്തെ ഒരു വീട്ടിലേക്കുമാറ്റിയ ഇവരെ വെള്ളിയാഴ്ച രാത്രി നെല്ലിക്കുന്നിലെ ഷെൽട്ടറിലേക്ക് മാറ്റി. കാവിലുമ്പാറ പഞ്ചായത്തിൽ പക്രന്തളം ചുരം, വള്ളുവൻകുന്ന് തുടങ്ങിയ ഭാഗങ്ങളിലെ മലയിടിച്ചിൽ ഭീഷണി നേരിട്ട 40ഓളം കുടുംബങ്ങളിൽ ഏഴുപേരെ തൊട്ടിൽപാലം ബഡ്സ് സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തൊട്ടിൽപാലം പുഴയും കവിഞ്ഞിട്ടുണ്ട്.

Tags:    
News Summary - rain in kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.