േകാഴിക്കോട്: റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ കുതിർന്ന പ്രാർഥനയിൽ വിശ്വാസികൾ. റമദാൻ വിടവാങ്ങലിെൻറ മാത്രം ദുഃഖമായിരുന്നില്ല അത്. ആഞ്ഞുവീശുന്ന മഹാമാരിയിൽ ശനിയാഴ്ച മുതൽ പള്ളികൾ അടക്കുന്നതിെൻറകൂടി വേദനയായിരുന്നു. കടുത്ത നിയന്ത്രണമുള്ള പ്രദേശങ്ങളിലെ വിശ്വാസികൾ അവസാന വെള്ളിയാഴ്ച പള്ളിയിൽ പോകാൻ കഴിയാത്തതിെൻറ വേദന കടിച്ചമർത്തി വീടകങ്ങളിൽ നമസ്കാരം നിർവഹിച്ചു. കഴിഞ്ഞ റമദാനിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം പള്ളികൾ ഭാഗികമായി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.
ജില്ലയിലെ പള്ളികളിൽ കടുത്ത നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ജുമുഅ നടന്നത്. കെണ്ടയ്ൻമെൻറ് സോണുകളിൽ അഞ്ചുപേർ മാത്രം പ്രാർഥനയിൽ പങ്കെടുത്തു.
മറ്റു പള്ളികളിൽ തിരക്ക് ഒഴിവാക്കാൻ കമ്മിറ്റികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് മുക്തിക്കായി എല്ലാ പള്ളികളിലും പ്രാർഥന നടന്നു. റമദാനിലെ ഇനിയുള്ള സുപ്രധാന ദിനരാത്രങ്ങളിൽ സ്വഭവനങ്ങളിൽ പ്രാർഥനയിൽ മുഴുകാൻ ഖത്തീബുമാർ ആഹ്വാനം ചെയ്തു. സകാത്തും ഫിത്ർ സകാത്തും കൃത്യമായി നൽകുന്നതിൽ സൂക്ഷ്മത പുലർത്തണമെന്നും വിശ്വാസികളെ ഉണർത്തി.
ശനിയാഴ്ച മുതൽ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ലൈലത്തുൽ ഖദ്റിന് സാധ്യതയുള്ള ഒറ്റരാവുകളിൽ ഇനി വീടകത്ത് പ്രാർഥന നിർവഹിക്കേണ്ടിവരും.
പള്ളികളിലെ ഇഅ്ത്തികാഫിന് ഇത്തവണയും സൗകര്യം നഷ്ടപ്പെട്ട പ്രയാസത്തിലാണ് വിശ്വാസികൾ. അതിനിടെ, കോവിഡ് വ്യാപന നാളുകളിൽ വറുതിക്ക് അറുതിവരുത്താൻ നാടെങ്ങും റിലീഫ് പ്രവർത്തനങ്ങൾ സജീവമായി. സംഘടനകളും വ്യക്തികളും മഹല്ലുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സഹോദര സമുദായങ്ങളെയും സഹായം നൽകുന്നതിൽ പങ്കാളികളാക്കിയാണ് ഭക്ഷ്യ കിറ്റുകളുടെ വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.