കോഴിക്കോട്: ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾക്ക് 18, 19, 20 തീയതികളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂവെന്ന് സിറ്റി പൊലീസ്. 10വയസ്സിനു താഴെയുള്ള കുട്ടികളും മുതിർന്ന പൗരന്മാരും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം.
കുട്ടികളെയും മുതിർന്നപൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ജില്ലയിലെ എല്ലാ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പെലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു.
എല്ലാ കടകളും അവയുടെ വലുപ്പത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ.
അലകം ഉറപ്പുവരുത്താൻ മാർക്കിങ് നടത്തുകയും തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം.
കടകളിലേക്ക് ആളുകൾ കൂട്ടമായി എത്തിയാൽ നിശ്ചിത എണ്ണംആളുകളെ പ്രവേശിപ്പിച്ചശേഷം ഷട്ടർ പകുതി താഴ്ത്തി വെക്കുകയും ഉള്ളിലുള്ള ആളുകൾ പുറത്തിറങ്ങുന്ന മുറക്ക് മാത്രം ബാച്ചുകളായി മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യണം. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കും.
െവള്ളിയാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിച്ച 181 കടകൾ അടച്ചുപൂട്ടുകയും അനധികൃതമായി നഗരത്തിലെത്തിയ 136 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.