കോഴിക്കോട്: അപകടാവസ്ഥയിലായ സി.എച്ച്. മുഹമ്മദ് കോയ മേൽപാലം 4.22 കോടി ചെലവിൽ നവീകരിക്കൽ വെള്ളിയാഴ്ച തുടങ്ങി. ഹാൻഡ് റെയിൽ, കാന്റിലിവർ എന്നിവയുടെ അറ്റകുറ്റപ്പണിയാണ് തുടങ്ങിയത്. ഇവ പുതിയ വാർപ്പിൽ ബലപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം.
കണ്ണൂർ റോഡിനും റെയിലിനും ഇടയിലുള്ള ഭാഗത്തെ കൈവരികളാണ് ആദ്യഘട്ടമായി നന്നാക്കുന്നത്. അപ്പോഴേക്കും പാലത്തിനടിയിലെ കടകൾ പൊളിച്ചുമാറ്റുന്ന നടപടി കോർപറേഷൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. മുംബൈ ആസ്ഥാനമായ സ്ട്രക്ചറൽ സ്െപഷാലിറ്റീസ് എന്ന കമ്പനിയാണ് പാലം നന്നാക്കാൻ കരാറെടുത്തത്.
രണ്ടാഴ്ചക്കകം കെട്ടിടങ്ങൾ നീക്കുന്ന പ്രവൃത്തി നടക്കുമെന്നാണ് പ്രതീക്ഷ. ഒമ്പതു മാസംകൊണ്ട് പണിതീർക്കണമെന്നാണ് കരാർ. ‘കതോഡിക് പ്രൊട്ടക്ഷൻ’ രീതിയിലുള്ള ബലപ്പെടുത്തലാണ് നടക്കുന്നത്. കമ്പികളിലെ തുരുമ്പ് പുതിയ സാങ്കേതിക വിദ്യയിലൂടെ പൂർണമായി തടയുകയാണ് രീതി. കൈവരികളിൽ ആദ്യമായി ഈ രീതി നടപ്പാക്കും. ഹൈഗ്രേഡ് കോൺക്രീറ്റിട്ട ശേഷം ആൻഡി കാർബനൈറ്റ് കോട്ടിങ്ങും നൽകും. പാലം നന്നാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.