കുത്തഴിഞ്ഞ് റൂറൽ പൊലീസ്; പരാതികളിൽ കേസെടുക്കാൻ മടി

കോഴിക്കോട്: ഭരണകക്ഷിയുടെയടക്കം സമ്മർദവും ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വവും കാരണം ജില്ലയിൽ റൂറൽ പൊലീസ് പരിധിയിലുള്ള സ്റ്റേഷനുകളിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ലെന്ന് ആക്ഷേപം.

ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ ന്യായങ്ങൾ പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ റൂറൽ പൊലീസ് മേധാവിക്ക് കീഴിലുള്ള സ്റ്റേഷനുകൾ മടി കാണിക്കുകയാണ്. പാർട്ടി ഓഫിസുകളിൽനിന്നുള്ള ശിപാർശ വിളികളും ഇംഗിതത്തിന് വഴങ്ങാത്തവരെ ഇടക്കിടെ സ്ഥലംമാറ്റുന്നതും പൊലീസിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ പാലോളിമുക്കിൽ ഡി.വൈ.എഫ്.ഐ നേതാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവത്തിലും പൊലീസിന്‍റെ ശ്രദ്ധക്കുറവ് പ്രകടമാണ്. ജനങ്ങൾ നിയമം കൈയിലെടുത്തിട്ടും സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാതെ ആക്രമണത്തിനിരയായ ജിഷ്ണുവിനെയാണ് കൊണ്ടുപോയത്. പിന്നീട് വിവാദമായപ്പോഴേക്കും യഥാർഥ പ്രതികൾ രക്ഷപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്തതെല്ലാം സംഭവമറിഞ്ഞ് എത്തിയവരാണെന്ന പരാതിയുമുണ്ട്.

ഗൾഫിലുള്ളയാളുടെ വീട്ടിൽ പുലർച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയ ബാലുശ്ശേരി പൊലീസ് യഥാർഥ പ്രതികളെ പിടികൂടണമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളടക്കം ആവശ്യപ്പെടുന്നത്.

നേരത്തേ പാലോളിയിലെ സാംസ്കാരിക കേന്ദ്രം തീയിട്ട് നശിപ്പിച്ചിട്ട് ബാലുശ്ശേരി പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. പരാതി നൽകിയാൽ കേസെടുക്കാതെ മാറ്റിവെക്കുകയും കേസെടുത്താൽ കൃത്യമായ അന്വേഷണം നടത്താതിരിക്കുകയും ചെയ്യുന്നത് ബാലുശ്ശേരി പൊലീസിൽ പതിവാണ്. സ്റ്റേഷന് സമീപം ബാലുശ്ശേരി അങ്ങാടിയിലടക്കം മോഷണമുണ്ടായിട്ടും പ്രതികളെ പിടിക്കാനായിട്ടില്ല. പട്രോളിങ്ങും കാര്യക്ഷമമല്ല. നീണ്ടു കിടക്കുന്ന ബാലുശ്ശേരി സ്റ്റേഷൻ പരിധി വിഭജിച്ച് നടുവണ്ണൂരിൽ പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​ങ്ങ​ളി​ലെ പ്ര​തി​ക​ളെ​വി​ടെ?

പേ​രാ​മ്പ്ര സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടു​ത്തി​ടെ സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​​ടെ വീ​ടിന് ​ ബോം​ബെറിഞ്ഞ കേ​സി​ൽ പോ​ലും പ്ര​തി​ക​ളെ പി​ടി​ച്ചി​ട്ടി​ല്ല. മു​സ്​​ലിം ലീ​ഗ്, സി.​പി.​എം, കോ​ൺ​ഗ്ര​സ്​ ഓ​ഫി​സു​ക​ൾ ആ​​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലും ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ ഏ​റ്റ​വും പ്ര​ധാ​ന സ്​​റ്റേ​ഷ​നാ​യ പ​യ്യോ​ളി​യി​ലും മോ​ഷ​ണ​ക്കേ​സു​ക​ൾ പ​ല​തും തെ​ളി​യി​ക്കാ​നാ​വു​ന്നി​ല്ല. ഹെ​ൽ​മ​റ്റ് ഇ​ടാ​ത്ത​വ​രെ​യും സീ​റ്റ്​​ബെ​ൽ​റ്റ്​ ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടു​ന്ന​ത്​ മാ​ത്ര​മാ​ണ്​ കൃ​ത്യ​മാ​യി ന​ട​ക്കു​ന്ന​ത്. മൂ​രാ​ട്​ പാ​ല​ത്തി​ന്​ സ​മീ​പം ട്രാ​ഫി​ക്​ ബ്ലോ​ക്കി​ന്​ ശാ​സ്ത്രീ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. റൂ​റ​ൽ പ​രി​ധി​യി​ൽ ഹൈ​വേ പൊ​ലീ​സ്​ വ​ലി​യ കാ​റു​മാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ​ഹെ​ൽ​മ​റ്റ്​ പ​രി​ശോ​ധ​ന​ക്കാ​ണ്​ ഇ​വ​ർ​ക്ക്​ കൂ​ടു​ത​ൽ താ​ൽ​പ​ര്യം. പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കാ​ൻ പോ​ലും പ​യ്യോ​ളി പൊ​ലീ​സി​ന്​ മ​ടി​യാ​ണ്. മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ള​ട​ക്കം പി​ടി​കൂ​ടു​ന്ന​തി​ൽ മു​ക്കം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ശ്ര​ദ്ധ ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. അ​ടു​ത്തി​ടെ സ്​​റ്റേ​ഷ​ന്​ 500 മീ​റ്റ​ർ അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്​ എ​ക്​​സൈ​സ്​ സം​ഘ​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ രാ​യ്​​ക്കു​രാ​മാ​നം സ്ഥ​ലം മാ​റ്റു​ന്ന പ്ര​വ​ണ​ത​യും റൂ​റ​ൽ ​പൊ​ലീ​സി​ൽ കൂ​ടു​ത​ലാ​ണ്. വ​ട​ക​ര​യി​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ ന​ൽ​കി​യ വ്യാ​ജ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​സ്.​ഇ.​ബി മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക​ര പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ക​ണ്ണൂ​രി​ലെ യു​വ എം.​എ​ൽ.​എ​യു​ടെ ബ​ന്ധു​വി​ന്​ നേ​ര​ത്തേ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്ന സ്ഥാ​പ​ന​മാ​യ​തി​നാ​ൽ വ​ട​ക​ര സി.​ഐ എം.​പി. രാ​ജേ​ഷി​നെ സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യു​ടെ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​വ്​ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടാ​യി​രു​ന്നു ഈ ​സ്ഥ​ലം മാ​റ്റം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.