കുന്ദമംഗലം: വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പണിയ സമുദായത്തിലുള്ള ജനവിഭാഗം താമസിക്കുന്ന കോളനികളിൽ ഒന്നായ കല്പറ്റ നാരാങ്ങാകണ്ടി കോളനിയിൽ കായികോപകരണങ്ങൾ നൽകി പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്. രണ്ട് ക്രിക്കറ്റ് ബാറ്റ് അടങ്ങുന്ന ക്രിക്കറ്റ് കിറ്റ്, ഫുട്ബാൾ, നാല് ഷട്ടിൽ ബാറ്റ്, ഒരു പെട്ടി കോക്ക്, കാരംസ്, ലൂഡോ, ചെസ് എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സ്പോർട്സ് കിറ്റാണ് നൽകിയത്. മൂപ്പൻ നെല്ലൻ മൂപ്പൻ, കോളനിയിലെ ബി.ആർ.സി പ്രതിനിധിയായ ഷബ്ന, കോളനിയിലെ കുട്ടികൾ എന്നിവർ ചേർന്ന് പ്രോഗ്രാം ഓഫിസറായ രതീഷ് ആർ. നായരിൽനിന്ന് കായികോപകരണങ്ങൾ ഏറ്റുവാങ്ങി. പച്ചക്കറിയും കണിക്കൊന്നയും കണിവെള്ളരിയും വിറ്റുകിട്ടിയ പൈസയും കൂടാതെ കുട്ടികളുടെ പോക്കറ്റ് മണിയും ചേർത്താണ് വളന്റിയർമാർ കായികോപകരണങ്ങൾക്കുള്ള തുക കണ്ടെത്തിയത്. വളന്റിയർ ലീഡർ പി.കെ. അമാൻ അഹമ്മദ്, വളന്റിയർമാരായ എൻ.പി. മുഹമ്മദ് അസ്ലം, ടി.പി. അമൽ, എം. അഭിനവ്, ഇ. അമീൻ അബ്ദുല്ല, ഇ. മുഹമ്മദ് ശാദി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.