കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കലിൽ നട്ടപ്പാതിരക്ക് തെങ്ങിെൻറ മണ്ടയിൽ കയറി യുവാവിെൻറ ആത്മഹത്യഭീഷണി. ഭാര്യ പിണങ്ങിപ്പോയതിൽ പ്രതിഷേധിച്ചാണത്രെ തെങ്ങിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
കൊല്ലം സ്വദേശി മനോജാണ് ശനിയാഴ്ച രാത്രി നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കിയത്. അത്താണിക്കൽ ആശ സൂപ്പർമാർക്കറ്റിന് സമീപം ഇയാൾ താമസിക്കുന്ന വാടകവീടിെൻറ അടുത്തുള്ള തെങ്ങിലാണ് കയറിയത്. ഭാര്യ പിണങ്ങി കൊല്ലത്തേക്ക് തിരിച്ചിരുന്നു. ബീച്ച് ഫയർഫോഴ്സ് നടത്തിയ അനുനയ നീക്കം വിജയിച്ചു. രാത്രി 12.30ഓടെ യുവാവ് താഴെയിറങ്ങി. എലത്തൂർ പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.