കോഴിക്കോട്: സംസ്ഥാനത്തെ എൻജിനീയറിങ് റാങ്കിൽ പട്ടികജാതി വിഭാഗത്തിൽ രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിന്. 600ൽ 437.9901 സ്കോറുമായാണ് സൂര്യദേവ് റാങ്ക് നേടിയത്. സംസ്ഥാനത്ത് 735ാം റാങ്കാണ് സൂര്യദേവിന്.
സംസ്ഥാന റാങ്കിനേക്കാൾ ജെ.ഇ.ഇ റാങ്കിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സൂര്യദേവ്. ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് സ്ഥാപനമായ ഐ.ഐ.ടികളിൽ ചേർന്നു പഠിക്കണമെന്നാണ് സൂര്യദേവിന്റെ ആഗ്രഹം. പിതാവ് മലാപ്പറമ്പ് വെള്ളങ്ങോട്ടുപറമ്പിൽ വിനോദ് കുമാർ ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയാണ്. അമ്മ ജോഷ്നി കൃഷ്ണ തിരുവണ്ണൂർ ഗവ. യു.പി സ്കൂളിലെ ഓഫിസ് അറ്റൻഡൻഡാണ്.
ഇരട്ടകളായ സൂര്യനന്ദയും സൂര്യനയനയുമാണ് സഹോദരികൾ. ഇരുവരും പ്ലസ് വൺ വിദ്യാർഥികളാണ്. കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസിലാണ് ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ സൂര്യദേവ് പഠിച്ചത്. കോഴിക്കോട്ടെ പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്ററായ ആകാശിൽ റിപ്പീറ്റ് ബാച്ചിൽ പഠിച്ചാണ് പ്രവേശന പരീക്ഷക്ക് തയാറെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.