കോഴിക്കോട്: രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിൽ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിൽ അന്വേഷണം മുഖ്യസൂത്രധാരന്‍ സാമ്പത്തിക സഹായം ചെയ്തവരിലേക്കും. കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ സാമ്പത്തികമായി സഹായിച്ചവരുടെ വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. ബംഗളൂരുവിലും കോഴിക്കോട്ടുമടക്കം നിയമവിരുദ്ധ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതിന് കോടിക്കണക്കിന് രൂപ മുടക്കിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
കോഴിക്കോട്ട് ഏഴിടത്ത് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചതിൽ സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയുെട നികുതി നഷ്ടമടക്കമുണ്ടായതായാണ് കണക്കാക്കിയത്. നേരത്തെ ഡൽഹിയിലും ബിഹാറിലുമുൾപ്പെടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിനുപിന്നിലും ഇവരാണോ എന്നത് പരിശോധിച്ചുവരുകയാണ്.
സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലുള്ളയാളാണ് ഇബ്രാഹീമെന്നതിനാൽ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനുള്ള തുക സമാഹരിക്കാൻ പുറത്തുനിന്നുള്ളവരുടെയടക്കം സഹായം ലഭിച്ചതായാണ് സംശയം. അതിനാൽ തന്നെ കേസിലെ പ്രതികളുടെയെല്ലാം ബാങ്ക് ഇടപാടുകളടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. സ്വർണക്കടത്ത്, ഹവാല, കുഴൽപണ ഇടപാടുകാർ നിയമവിരുദ്ധ എക്സ്ചേഞ്ചുകൾക്കായി പണം മുടക്കിയതായി സൂചനയുണ്ട്.
ബംഗളൂരുവിൽ പിടിയിലായ ഇബ്രാഹീമിനെതിരെ ൈസനിക നീക്കം ചോർത്തിയതടക്കം കുറ്റങ്ങളാണ് അവിെട ചുമത്തിയത്. അതിനാൽ തന്നെ രാജ്യദ്രോഹപ്രവർത്തനമടക്കം കോഴിക്കോട്ടെ കേസിലുമുണ്ടെന്നാണ് സൂചന. പിടിച്ചെടുത്ത 750 ഓളം സിം കാർഡുകൾ പരിശോധിച്ചാലേ ഇതുസംബന്ധിച്ച െതളിവുകൾ ലഭിക്കൂ എന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇബ്രാഹീം സി-ബ്രാഞ്ച് കസ്റ്റഡിയിൽ
കോഴിക്കോട്: ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിൽ റിമാൻഡിലുള്ള ഇബ്രാഹീം പുല്ലാട്ടിനെ കോടതി സി-ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി എട്ടുദിവസത്തെ കസ്റ്റഡിയാണ് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.