താമരശ്ശേരി: ആദിവാസി കോളനിയിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്തും പട്ടികവർഗ വികസന വകുപ്പും ഇടപെട്ടതോടെ പുനഃസ്ഥാപിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കരികുളം കുറുമരുകണ്ടി ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതിയുടെയും ചില വീടുകളിലേക്കുമുള്ള വൈദ്യുതിയാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. തുടർന്ന് വാർഡ് മെംബറും ഗ്രാമ പഞ്ചായത്ത് അധികൃതരും പട്ടികവർഗ വികസന വകുപ്പും ഇടപെടുകയും സംഭവം ജില്ല കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തതോടെയാണ് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി പുനഃസ്ഥാപിച്ചത്.
എന്നാൽ, ചില വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ഇവിടെ വയറിങ് ഉൾപ്പെടെ പ്രശ്നങ്ങളായതിനാലാണ് വൈദ്യുതി നൽകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ് ഗ്രാമപഞ്ചായത്ത് അടക്കണമെന്ന ആവശ്യം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് അംഗീകരിച്ചതായി വൈസ് പ്രസിഡൻറ് ഷംസീർ പോത്താറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.