താ​മ​ര​ശ്ശേ​രി: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് ആ​ധി​പ​ത്യം.താ​മ​ര​ശ്ശേ​രി, ക​ട്ടി​പ്പാ​റ, കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി, ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു.

താ​മ​ര​ശ്ശേ​രി​യി​ല്‍ ഇ​ക്കു​റി​യും യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തു​ട​ര്‍ച്ച​ക്ക് ത​ന്നെ ക​ള​മൊ​രു​ങ്ങി. ആ​കെ​യു​ള്ള 19 വാ​ര്‍ഡു​ക​ളി​ല്‍ 14 സീ​റ്റു​ക​ളി​ല്‍ യു.​ഡി.​എ​ഫും 5 സീ​റ്റു​ക​ളി​ല്‍ എ​ല്‍.​ഡി.​എ​ഫും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ യു.​ഡി.​എ​ഫി​ന് 13സീ​റ്റും എ​ല്‍.​ഡി.​എ​ഫി​ന് 6 സീ​റ്റു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ എ​ല്‍.​ഡി.​എ​ഫി​ന് ഒ​രു സീ​റ്റ് ന​ഷ്​​ട​പ്പെ​ട്ട് 5 വാ​ര്‍ഡു​ക​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി. യു.​ഡി.​എ​ഫി​ല്‍ മു​സ്​​ലിം​ലീ​ഗ് 10 വാ​ര്‍ഡു​ക​ളി​ലും കോ​ണ്‍ഗ്ര​സ്​ 4 വാ​ര്‍ഡു​ക​ളി​ലും വി​ജ​യി​ച്ച​പ്പോ​ള്‍ എ​ല്‍.​ഡി.​എ​ഫി​ല്‍ സി.​പി.​എം 3 വാ​ര്‍ഡു​ക​ളി​ലും എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​ര്‍ 2 വാ​ര്‍ഡു​ക​ളി​ലും വി​ജ​യി​ച്ചു.

Tags:    
News Summary - UDF dominates the hilly region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.