മലയോരമേഖലയില്‍ യു.ഡി.എഫ് ആധിപത്യം
text_fieldsതാമരശ്ശേരി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മലയോര മേഖലയില്‍ ഇത്തവണ യു.ഡി.എഫ് ആധിപത്യം.താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി പഞ്ചായത്തുകള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിച്ചു.
താമരശ്ശേരിയില്‍ ഇക്കുറിയും യു.ഡി.എഫ് ഭരണത്തുടര്‍ച്ചക്ക് തന്നെ കളമൊരുങ്ങി. ആകെയുള്ള 19 വാര്‍ഡുകളില്‍ 14 സീറ്റുകളില്‍ യു.ഡി.എഫും 5 സീറ്റുകളില്‍ എല്‍.ഡി.എഫും വിജയിച്ചു. കഴിഞ്ഞതവണ യു.ഡി.എഫിന് 13സീറ്റും എല്‍.ഡി.എഫിന് 6 സീറ്റുമാണുണ്ടായിരുന്നത്.
എന്നാല്‍ ഇത്തവണ എല്‍.ഡി.എഫിന് ഒരു സീറ്റ് നഷ്ടപ്പെട്ട് 5 വാര്‍ഡുകളില്‍ മാത്രമായി ഒതുങ്ങി. യു.ഡി.എഫില്‍ മുസ്ലിംലീഗ് 10 വാര്‍ഡുകളിലും കോണ്‍ഗ്രസ് 4 വാര്‍ഡുകളിലും വിജയിച്ചപ്പോള്‍ എല്‍.ഡി.എഫില്‍ സി.പി.എം 3 വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്വതന്ത്രര്‍ 2 വാര്‍ഡുകളിലും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.