മയക്കുമരുന്ന് കൈവശംവെച്ച കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മഞ്ചേരി: മയക്കുമരുന്ന് കൈവശംവെച്ച കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷൽ കോടതി കണ്ടെത്തി. കോഴിക്കോട് മാങ്കാവ് സ്വദേശി ഹിജാസ് (24), കല്ലായി സ്വദേശി ഹക്കീല്‍ (23) എന്നിവർക്കെതിരെയുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.

2020 ജൂൺ അഞ്ചിനാണ് കേസിനാസ്പദ സംഭവം. കോഴിക്കോട് സ്വദേശികളായ ഇവരെ നിരോധിത മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ എന്നിവയുമായി കൊണ്ടോട്ടി നീറ്റാണിമ്മൽനിന്നാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

രണ്ടു വര്‍ഷമായി പ്രതികള്‍ കോഴിക്കോട് ജില്ല ജയിലിലാണ്. 14 തൊണ്ടിമുതലും 24 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൽ സത്താർ തലാപ്പിൽ ഹാജരായി.

Tags:    
News Summary - The court found the accused guilty in the case of possession of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.