എടച്ചേരി: വീട്ടിൽകയറി കട്ടിലിനടിയിൽ ഒളിച്ചു കവർച്ചക്കെത്തിയ വിരുതനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാഹുൽ നിവാസിലെ രാഹുൽ ദാസിനെയാണ് (27) വീട്ടുടമയും നാട്ടുകാരും ചേർന്ന് എടച്ചേരി പൊലീസിൽ ഏൽപിച്ചത്. എടച്ചേരി പുതിയങ്ങാടിയിലാണ് സംഭവം.
തലായി അങ്ങാടിയിൽ ഹോട്ടൽ നടത്തുന്ന പുതിയോട്ടും താഴ അശോകനും ഭാര്യയും രാത്രി എേട്ടാടെ കട പൂട്ടി വീട്ടിൽ എത്തി മുകൾനിലയിലെ കിടപ്പുമുറിയിൽ പ്രവേശിച്ചപ്പോഴാണ് അജ്ഞാതെൻറ രണ്ടു കാലുകൾ കട്ടിലിനടിയിൽ പുറത്തേക്ക് നീണ്ടുനിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ വാതിൽ പുറത്തുനിന്ന് പൂട്ടി അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പകൽസമയം വീട്ടിൽ മകെൻറ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പകൽ മൂേന്നാടെ ഇയാൾ ഈ വീട്ടിലെത്തിയിരുന്നു. മകെൻറ ഭാര്യയോട് ഒരാളുടെ പേരുപറഞ്ഞ് വീടറിയാമോ എന്ന് ചോദിച്ചു തിരിച്ചുപോയി. സന്ധ്യയോടെ ഇയാൾ വീണ്ടും വീട്ടിലെത്തി. പിൻഭാഗത്തെ വാതിൽ വഴി വീട്ടിനുള്ളിൽ കയറി. മുകളിലത്തെ റൂമിൽ കട്ടിലിനടിയൽ കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ തൊട്ടടുത്ത ശുചിമുറിയിലെ വെള്ളത്തിലിട്ട് നശിപ്പിച്ച നിലയിൽ പൊലീസിന് ലഭിച്ചു. എടച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.