കോഴിക്കോട്: 80 വയസ്സിന് മുകളിലുള്ള 10 തടവുകാരാണ് സംസ്ഥാനത്ത് വിവിധ ജയിലുകളിൽ കഴിയുന്നതെന്ന്ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ്.
കോഴിക്കോട് സെൻറ് സേവ്യേഴ്സ് കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ നൽകിയ അപേക്ഷയിലാണ് തിരുവനന്തപുത്ത് ആറും കണ്ണൂരിൽ രണ്ടും വിയ്യൂരിൽ രണ്ടും പേർ തടവിൽ കഴിയുന്നതായി രേഖാമൂലം അറിയിച്ചത്.
80 വയസ്സിന് മുകളിലുള്ള തടവുകാരിൽ പലരും ജയിൽമോചിതരായാൽ സ്വീകരിക്കാൻ ബന്ധുക്കൾ തയാറാവാത്ത സാഹചര്യത്തിൽ സുരക്ഷിതമായി താമസിക്കാൻ വേണ്ട നടപടികൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് 50 എൻ.എസ്.എസ് വളൻറിയർമാർ ഒപ്പിട്ട നിവേദനം വിവിധ വകുപ്പുകൾക്ക് അയച്ചിരുന്നു.
കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ അവിനാശ് അശോക്, ജയ സോണി, വിദ്യാർഥി പ്രതിനിധി പ്രിയൻ സണ്ണി എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 80 വയസ്സിന് മുകളിലുള്ള തടവുകാരെ നിബന്ധനകൾക്ക് വിധേയമായി ജയിൽമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ എന്നിവർക്കും നിവേദനം അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.