നാദാപുരം: പഞ്ചായത്തിലെ കുമ്മങ്കോട് ഹെൽത്ത് സെന്ററിനു സമീപം പുത്തൻപുരയിൽ റഫീഖ് ഇരുന്നോത്ത് ഇരു വൃക്കകളും തകരാറിലായി നാലു വർഷത്തോളമായി ഡയാലിസിസ് ചെയ്തുവരുകയാണ്. വളരെ പാവപ്പെട്ട കുടുംബത്തിൽപെട്ട റഫീഖ് വയറിങ് ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ഘട്ടത്തിലാണ് അഞ്ചുവർഷം മുമ്പ് വൃക്ക തകരാറിലാണെന്ന് മനസ്സിലാവുകയും ചികിത്സ തുടങ്ങിയതും. ഇതിനിടയിൽ ഓട്ടോയോടിച്ച് വരുമാനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അവശത കാരണം ഉപേക്ഷിച്ചു.
രോഗബാധിതനായതോടെ ജോലിക്കുപോലും പോകാൻ കഴിയാതെ ഇയാൾ പ്രയാസമനുഭവിക്കുകയാണ്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം നിത്യവൃത്തിക്കുപോലും വകയില്ലാത്ത അവസ്ഥയിലാണ്. വൃക്ക മാറ്റിവെച്ചാൽ ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
റഫീഖിന്റെ ചികിത്സക്കായി നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ചെയർമാനും പി.കെ. പ്രദീപൻ കൺവീനറും എരോത്ത് ഫൈസൽ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തിച്ചുവരുകയാണ്. നാദാപുരം എസ്.ബി.ഐയിൽ 40951286353 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 8547598597 എന്ന നമ്പറിൽ ഗൂഗ്ൾ പേ അക്കൗണ്ടുമുണ്ട്. ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.