കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടും There is no quick solution to women's issues. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1993ലാണ് 33 ശതമാനം സംവരണം ആദ്യമായി നടപ്പാക്കിയത്.
പിന്നീട് 2005ൽ കേരളത്തിൽ പഞ്ചായത്തീരാജ് ആക്ടിലൂടെ 50 ശതമാനമാക്കി വർധിപ്പിച്ചു. എവിടെയാണ് മാറേണ്ടത് എന്ന് സൂക്ഷ്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടുകൾ സ്ത്രീപക്ഷമാകാത്തിടത്തോളം മാറ്റം സാവധാനത്തിൽ തന്നെയായിരിക്കുമെന്ന് വനിതാപ്രവർത്തകർ പറയുന്നു.
വനിതസംവരണത്തെ പോസിറ്റിവായാണ് കാണുന്നത്. എന്നാൽ, പാർട്ടി താൽപര്യങ്ങൾക്കതീതമായ തീരുമാനങ്ങളൊന്നും എടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് സാധിക്കില്ല. എല്ലാ പാർട്ടികളുടെയും ഘടന പുരുഷാധിപത്യപരമാണ്. പാർട്ടികളുടെ നയതീരുമാനങ്ങൾ എടുക്കുന്നിടത്ത് സ്ത്രീകൾക്ക് അവസരമില്ല. അവിടെ സ്ഥാനമുണ്ടായാൽ മാത്രമേ സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ കൊണ്ടുവരുന്നതിനും നടപ്പാക്കാനും സാധിക്കുകയുള്ളു.
പാർട്ടികളിലും ഭരണത്തിലും ഒരുപോെല സ്ഥാനം ലഭിച്ചാൽ മാത്രമേ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും സാധിക്കൂ. ഇപ്പോൾ സ്ത്രീകൾക്ക് ശബ്ദം മാത്രമാണ് ലഭിച്ചത്. അത് പുറത്തേക്ക് കേൾക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമല്ല, നിയമസഭകളിലും പാർലമെൻറിലും മന്ത്രിസഭകളിലും സ്ത്രീപ്രാതിനിധ്യം വേണം.
രാഷ്ട്രീയം പെണ്ണുങ്ങൾക്ക് പറ്റിയ ഏർപ്പാടല്ലെന്നതാണ് െപാതുവെയുള്ള കാഴ്ചപ്പാട്. ഇത്തവണ മത്സരരംഗത്തേക്ക് ഏറ്റവും കൂടുതൽ സ്ത്രീകൾ വന്നു. കൂടുതലും ചെറുപ്പക്കാരായ സ്ത്രീകൾ. സംവരണ സീറ്റിലേക്കല്ലാതെ ജനറൽ സീറ്റിേലക്കും പലയിടത്തും അവർ മത്സരിക്കുന്നു.
സ്ത്രീകൾക്ക് നന്നായി നയിക്കാൻ പറ്റും. ബഹുവിധ േജാലികൾ ഏറ്റവും മനോഹരമായി ചെയ്യാൻ സാധിക്കുന്നത് സ്ത്രീകൾക്കാണ്. നയതീരുമാനങ്ങൾ എടുക്കുന്നിടത്തും സ്ത്രീകൾ വരണം. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും സ്ത്രീകൾക്കാണ് കൂടുതലായി സാധിക്കുക. സ്ത്രീകൾ അധികാരത്തിെൻറ തലപ്പത്ത് വരട്ടെ. എന്തൊക്കെ മാറ്റങ്ങൾ വരുന്നുവെന്ന് നോക്കാം.
എന്ത് സ്ഥാനമുണ്ടായാലും സ്ത്രീകളെ അംഗീകരിക്കാൻ പുരുഷസമൂഹം തയാറല്ല. സംവരണ സീറ്റിലേക്ക് ആവശ്യമുള്ളതുകൊണ്ടു മാത്രമാണ് സ്ത്രീകളെ മത്സരിപ്പിക്കുന്നത്.
കുറേക്കാലം സ്ത്രീകളെ തഴയാൻ സാധിക്കില്ല. നല്ല ക്ഷമവേണ്ട മേഖലയാണ് രാഷ്ട്രീയം. ഓരോ സ്ഥാനം ലഭിക്കാനും അത്രമാത്രം ബുദ്ധിമുട്ടുകളും സഹിക്കണം. അതിൽ പുരുഷന്മാരേക്കാൾ നന്നായി ശോഭിക്കാൻ കഴിയുക സ്ത്രീകൾക്കാണ്.
എത്രയോ ഉയരങ്ങളിലെത്തേണ്ട സ്ത്രീകളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒതുക്കുകയാണ് പാർട്ടികൾ െചയ്യുന്നത്. നിയമസഭകളിലും പാർലമെൻറിലും 33 ശതമാനം വനിത സംവരണം പാസാക്കാതിരിക്കുേമ്പാഴും തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം വനിത സംവരണം നടപ്പാക്കാൻ പാർട്ടികൾക്ക് മടിയില്ല.
അതിന് പ്രധാന കാരണം നയതീരുമാനങ്ങൾ എടുക്കുന്നിടത്ത് സ്ത്രീകൾ വേണ്ടെന്നും അത് നടപ്പാക്കുന്നിടത്ത് അവർ കുഴപ്പമില്ല എന്നുമുള്ള കാഴ്ചപ്പാടാണ്. പിൻസീറ്റ് ഡ്രൈവിങ് എന്ന് പരിഹസിച്ചാൽപോലും സമൂഹത്തിെൻറ മുന്നിലേക്ക് ഇറങ്ങുന്നവർക്ക് വരുന്ന മാറ്റം തള്ളിക്കളയാനാകില്ല. അവർ തിരിച്ചു പോകുന്നത് ഒരിക്കലും പഴയ സ്ത്രീ ആയിട്ടല്ല. ഈ മാറ്റം പകരുക അടുത്ത തലമുറകളിലായിരിക്കാം. എന്നാലും അത് ഗുണകരമാണ്.
പാർട്ടി കമ്മിറ്റികളിലും സ്ത്രീസംവരണം വേണം -പി. വിജി (പെൺകൂട്ട് )
സ്ത്രീകൾ ഭരണത്തിൽ വരുന്നതിെന പോസിറ്റിവായാണ് കാണുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിലിരിക്കുന്ന സ്ത്രീകളിൽ കുറേപേർ റബർ സ്റ്റാമ്പാകുന്നുെണ്ടങ്കിലും പൊതു സമൂഹത്തിലിറങ്ങി വരുന്ന പരിചയം അവർക്ക് മുതൽക്കൂട്ടാകുന്നുണ്ട്. ഒരു തവണ അവർ മറ്റുള്ളവർക്ക് വഴിപ്പെട്ടെങ്കിലും അടുത്ത തവണ സ്വന്തമായി ഭരിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റം വരുന്നുണ്ട്.
എന്നാൽ, ഇൗ മാറ്റം മനസ്സിലാക്കുന്ന പാർട്ടികൾ ഒരുവസരം കൂടി അവർക്ക് നൽകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എല്ലാം പുരുഷാധിപത്യ ശീലത്തിലാണ് പ്രവർത്തിക്കുന്നത്. നന്നായി പ്രവർത്തിക്കുന്ന വനിതാ കൗൺസിലർക്ക് അടുത്ത തവണ വാർഡ് ജനറലായി എന്നതിനാൽ അവസരം നൽകുന്നില്ല.
ഇത്രപോലും സ്ത്രീകളെ അംഗീകരിക്കാനാകാത്ത അവസ്ഥയാണ്. പാർട്ടികളുടെ കമ്മിറ്റികളിലും സ്ത്രീകൾക്ക് സംവരണം നൽകണം. അങ്ങനെ പ്രവർത്തിച്ച് പരിചയം വന്നാൽ അവരെ ആർക്കും തഴയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.