കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം വേണം- മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമീഷനെ അറിയിക്കണം.

പൊലീസുകാരിൽനിന്നും പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമിൽ ഉൾപ്പെടുത്തി കൗൺസലിങ്ങിനും മറ്റുമായി സൗകര്യം ഏർപ്പെടുത്തണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ, തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാറാട് എസ്.ഐ ദേഹോപദ്രവമേൽപിച്ചെന്ന ബേപ്പൂർ സ്വദേശിയുടെ പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.

ഉത്തരമേഖല ഐ.ജിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇത് തൃപ്തികരമല്ലാത്തതിനാൽ കമീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്നതുപോലുള്ള സംഭവങ്ങൾ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു.

2019 മേയ് 22നാണ് പരാതിക്കാസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശിപാർശ കമീഷൻ അംഗീകരിച്ചു.

Tags:    
News Summary - There should be a special system in the police station to deal with family issues - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.