തിരുവമ്പാടി: അറബി ഭാഷയിൽ പ്രാഥമിക പരിജ്ഞാനം പോലുമില്ലെങ്കിലും തന്റെ കരവിരുതിൽ താരമാവുകയാണ് എസ്. അഖില. കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിണ്. ചിത്രരചനയിൽ അഭിരുചിയുള്ള അഖില അറബി ലിപിയിൽ താൽപര്യം തോന്നിയാണ് കാലിഗ്രഫി പരീക്ഷിച്ചത്. ഇത് വിജയമായതോടെ വിദ്യാലയം ഏറ്റെടുക്കുകയും ചെയ്തു.
സ്കൂൾ അധ്യാപകനായ അബൂബക്കർ മാസ്റ്റർ അഖിലയുടെ അഭിരുചി തിരിച്ചറിഞ്ഞ് സൗകര്യങ്ങളൊരുക്കി. പ്രധാനാധ്യാപകൻ നിയാസ് ചോല പ്രോത്സാഹനം നൽകി. കോവിഡ്കാല അനുഭവങ്ങൾ വിഷയമാക്കി രചിച്ച ചിത്രങ്ങളും മനോഹരമായിരുന്നു.
പെൻസിൽ ഡ്രോയിങ്, ഫാബ്രിക് പെയിന്റിങ്, വാട്ടർ കളർ തുടങ്ങിയവയിലും വർണാഭമായ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. ചിത്രരചനക്ക് ആവശ്യമുള്ള വസ്തുക്കളെല്ലാം വിദ്യാലയത്തിലെ സ്റ്റാഫ് കൗൺസിലാണ് നൽകുന്നത്. കൂടരഞ്ഞി കൂമ്പാറ കൽപനി കെ.പി. ഷാജി-ഷീന ദമ്പതികളുടെ മകളാണ് അഖില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.