തിരുവമ്പാടി: പുല്ലൂരാംപാറ കാളിയാമ്പുഴയിലുണ്ടായ കെ.എസ്.ആർ.ടി.സി ബസപകടത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പുല്ലൂരാംപാറയിൽ നടന്ന യു.ഡി.എഫ് കുടുംബസംഗമം ആവശ്യപ്പെട്ടു.
രണ്ടുപേർ മരിക്കുകയും 35ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിലെ ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെങ്കിലും ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല. അധികൃതരുടെ നിസ്സംഗത പ്രതിഷേധാർഹമാണ്. യു.ഡി.എഫ് കുടുംബസംഗമം ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജോസ് പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട്, ജോഷി പുല്ലുകാട്ടിൽ, സോമി വെട്ടുകാട്ടിൽ, പുരുഷൻ നെല്ലിമൂട്ടിൽ, ശിവൻ കിഴക്കേപാടം, സൈനബ ചാലിൽ, സുബൈദ കളത്തിപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.