വെള്ളിമാട്കുന്ന്: മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഡനത്തിനിരയാകുന്നത് അഞ്ചാം തവണ. പെൺകുട്ടിെയ പീഡിപ്പിച്ചതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചു കേസുകളാണ് നിലവിലുള്ളതെന്ന് പൊലീസ് പറയുന്നു.
ചേവായൂർ പൊലീസ് സ്റ്റേഷനിൽതന്നെ മൂന്നു കേസുണ്ട്. നിരന്തരം പീഡനത്തിന് ഇരയാകുന്നതിനാൽ സാമൂഹിക സുരക്ഷിതത്വം വേണമെന്ന ആവശ്യം നിരസിക്കപ്പെടുന്നത് പെൺകുട്ടിയുടെ ജീവൻതന്നെ അപകടത്തിലാക്കുകയാണ്. പെൺകുട്ടിയും മാതാവും അടങ്ങുന്ന കുടുംബത്തിന് സുരക്ഷിതത്വം നൽകണമെന്ന ആവശ്യം പലവേളകളിലും ഉയർന്നിരുന്നെങ്കിലും ആരും മുന്നിട്ടിറങ്ങുന്നില്ലെന്നാണ് ആക്ഷേപം.
പുനരധിവസിപ്പിക്കുന്നതിനുപകരം പെൺകുട്ടിയെ പിച്ചിച്ചീന്താൻ അവസരം നൽകുന്നത് അധികൃതരുടെ അലംഭാവമാണെന്നാണ് ആരോപണം.
നിരന്തരം പീഡനത്തിനിരയായിട്ടും സാമൂഹികക്ഷേമ വകുപ്പോ വനിതക്ഷേമ വകുപ്പോ വിഷയം ഗൗരവത്തിലെടുത്തിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി പെൺകുട്ടി കൂട്ടമായി പീഡനത്തിനിരയായത്.
സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂട്ടുപ്രതിയായ പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്കുമാറിനെ (38) തിരയുകയാണ്. ഇയാൾ കൊലക്കേസ് പ്രതിയാണെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.