നന്മണ്ട: ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ കൂളിപ്പൊയിൽ-തിരുമാലക്കണ്ടി റോഡ് തകർന്നതോടെ യാത്ര ദുഷ്കരം. കൂളിപ്പൊയിൽ, രാമല്ലൂർ, കുട്ടമ്പൂർ പ്രദേശത്തുകാർക്ക് വളരെ എളുപ്പത്തിൽ നന്മണ്ട 12ൽ എത്താൻ കഴിയുന്ന റോഡാണിത്. കുടിവെള്ള പൈപ്പിന് റോഡ് വെട്ടി കീറിയതോടെയാണ് റോഡിന്റെ ശനിദശ തുടങ്ങിയത്. വെട്ടിക്കീറിയ ഭാഗം കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ടു മൂടിയതാണ് കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ റോഡിന്റെ ശോച്യാവസ്ഥക്ക് കാരണമായത്. കുണ്ടും കുഴിയും രൂപപ്പെട്ട റോഡിൽ ഇരുചക്രവാഹനക്കാരാണ് അപകടത്തിൽപ്പെടുന്നത്. പന്ത്രണ്ടാം മൈൽ വളവിൽനിന്നും തുടങ്ങി 50 മീറ്ററോളം വരുന്ന ഭാഗമാണ് യാത്രചെയ്യാൻ ഏറെ പ്രയാസം.
വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടക്കാർക്ക് ചളി അഭിഷേകമാണ്. കഴിഞ്ഞ ദിവസം ഓട്ടോഡ്രൈവറും കാൽനടക്കാരനും തമ്മിലുണ്ടായ വാക്കേറ്റം തീർക്കാൻ നാട്ടുകാർ ഇടപെടേണ്ടി വന്നു. നന്മണ്ട ഹയർ സെക്കൻഡറി, ജ്ഞാനപ്രദായനി എൽ.പി എന്നിവിടങ്ങളിലെ വിദ്യാർഥികൾ ആശ്രയിക്കുന്നതും ഈ പാതയെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.