കൊടുവള്ളി: കഞ്ചാവും ഹഷീഷ് ഓയിലുമായി കാസർകോട് സ്വദേശികളായ രണ്ടു പേര് കൊടുവള്ളി പൊലീസിെൻറ പിടിയിലായി. ഉപ്പള പൈവളിഗ ചിപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുൽ മുനീര്‍ (31), ഉപ്പള ഗുരുഢപ്പദൗ സുംഗതകട്ട വീട്ടില്‍ മന്‍സൂര്‍ (30) എന്നിവരാണ് പിടിയിലായത്.
ആറ് കിലോഗ്രാം കഞ്ചാവും അര കിലോയിലധികം ഹഷീഷ് ഓയിലുമായി നരിക്കുനി കുമാരസ്വാമി റോഡ് ജങ്ഷനില്‍ നിന്നാണ് കഴിഞ്ഞദിവസം രാത്രി കൊടുവള്ളി പൊലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറും പിടിച്ചെടുത്തു.
കാസർകോട് രജിസ്ട്രേഷന് നമ്പറിലുള്ള കാറില്‍ വന്‍തോതില്‍ മയക്കുമരുന്നുമായി വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്് നരിക്കുനി-കുമാരസ്വാമി റോഡ് ജങ്ഷനടുത്തുവെച്ച് രാത്രി 11.30ഓടെ മാരുതി കാര്‍ പൊലീസ് ജീപ്പ് ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. മുമ്പും കോഴിക്കോടിെൻറ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് മൊത്തക്കച്ചവടം ചെയ്യുന്നവരാണെന്ന് പ്രതികളെന്ന് ചോദ്യം ചെയ്തതില്‍ വ്യക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് 20 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികളെയും കാറും പേരാമ്പ്ര പൊലീസ് പിടികൂടിയിരുന്നു.
ആന്ധ്ര, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളിലെ മാവോവാദി നിയന്ത്രണ മേഖലകളില്‍ മലയാളികളുടെ മേല്‍നോട്ടത്തില്‍ കഞ്ചാവ് വാറ്റി ഓയിലുകളും പേസ്റ്റുകളും തയാറാക്കിയതും, കഞ്ചാവും കാസർകോട്ടെ വ്യാപാരികൾ വഴി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക വില്പനക്കാര്ക്ക് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. റിസ്കില്ലാതെ ഓര്‍ഡര്‍ ചെയ്താല്‍ ഉടനെ എത്തിക്കുന്നതിനാലാണ് കാസർകോട് ടീമിനോട് പ്രാദേശിക മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് താല്പര്യം. പിടിച്ചെടുത്ത മയക്കുമരുന്നിന് 10 ലക്ഷം രൂപയോളം വില വരും.
കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി പൃഥ്വിരാജ്, നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി അശ്വകുമാര്‍, കൊടുവള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന് എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊടുവള്ളി എസ്.ഐ സായൂജ് കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, സി.എച്ച്. ഗംഗാധരന്, എ.എസ്.ഐ ഷിബില്‍ ജോസഫ്, രാജീവന്, സി.പി.ഒ മനോജ്, സജീവ്, ബിജു, നൂര്‍മുഹമ്മദ്, ദില്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.