നാദാപുരം: സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കൽ - പ്ലംബിങ് ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ രണ്ടുപേർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശി പുളിയുള്ളമഠത്തിൽ പി.എം. അബൂബക്കർ (55), നാദാപുരം സ്വദേശി കാഞ്ഞിരോളിക്കണ്ടി കെ.കെ. അനീഷ് (36) എന്നിവരെയാണ് നാദാപുരം എസ്.ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ പട്രോളിങ്ങിനിടയിലാണ് പ്രതികൾ പിടിയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക് സഞ്ചിയിലാക്കി സ്കൂട്ടറിൽ സൂക്ഷിച്ച പിത്തളയിൽ തീർത്ത ഉപകരണങ്ങൾ പൊലീസ് പിടികൂടി. നാദാപുരം എസ് മുക്കിലെ ന്യൂക്ലിയസ് ക്ലിനിക്കിൽനിന്ന് മോഷ്ടിച്ചതാണ് ഇവയെന്ന് പ്രതികൾ മൊഴിനൽകി. ഇവക്ക് അമ്പതിനായിരത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾ ഇതിനുമുമ്പും ഇതേ സ്ഥാപനത്തിൽ കളവ് നടത്തിയതായും ഇവ ചില ഇടങ്ങളിൽ വിൽപന നടത്തിയതായും വെളിപ്പെടുത്തി. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.