ക​ണ​യ​ങ്കോ​ട് വ​ള​വി​ൽ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക്

കൊടും വളവ് നിവർത്തിയിട്ടും അപകടങ്ങൾക്ക് കുറവില്ല

ഉ​ളേ​ള്യ​രി: റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം കൊ​യി​ലാ​ണ്ടി - താ​മ​ര​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് പ​രാ​തി.

കൊ​യി​ലാ​ണ്ടി​ക്കും ബാ​ലു​ശ്ശേ​രി​യും ഇ​ട​യി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. പോ​ക്ക​ല്ലൂ​ർ, പ​നാ​യി, ഉ​ളേ​ള്യ​രി 19, പ​റ​മ്പി​ൻ​മു​ക​ൾ, പൊ​യി​ൽ താ​ഴം, മു​ണ്ടോ​ത്ത്, ക​ന്നൂ​ര്, ക​ണ​യ​ങ്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ വാ​ഹ​ന​യാ​ത്രി​ക​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​ട​ക്കം പ​ത്തോ​ളം പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക​ണ​യ​ങ്കോ​ട് വ​ള​വ് സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കോ​ക്ക​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മു​ണ്ടോ​ത്ത് പ​റാ​ട്ടാം പ​റ​മ്പ​ത്ത് അ​ഭി​ഷേ​കാ​ണ് (17) അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

എ​തി​രെ വ​ന്ന ത​ടി ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു വീ​ണ അ​ഭി​ഷേ​ക് റോ​ഡ​രി​കി​ലെ സ്ലാ​ബി​ൽ ത​ല​യ​ടി​ച്ച് ത​ൽ​ക്ഷ​ണം മ​രി​ച്ചു. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്തെ കൊ​ടും വ​ള​വ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പാ​റ പൊ​ട്ടി​ച്ച് വീ​തി കൂ​ട്ടി​യി​രു​ന്നു. എ​ങ്കി​ലും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ശ​മ​ന​മു​ണ്ടാ​യി​ട്ടി​ല്ല. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​ന്റെ കാ​ഴ്ച പൂ​ർ​ണ​മാ​യും ഡ്രൈ​വ​ർ​മാ​രു​ടെ ക​ണ്ണി​ൽ​പെ​ടാ​ത്ത വ​ള​മാ​ണ് ഇ​പ്പോ​ഴും ഇ​വി​ടെ​യു​ള്ള​ത്.

ഇ​തോ​ടൊ​പ്പം അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും ആ​ണ് പ​ല​പ്പോ​ഴും ഈ ​റോ​ഡി​ൽ ജീ​വ​ൻ പൊ​ലി​യാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. നേ​ര​ത്തെ അ​പ​ക​ട​ങ്ങ​ൾ വ​ള​രെ കു​റ​വാ​യി​രു​ന്ന ഈ ​സം​സ്ഥാ​ന പാ​ത​യി​ൽ ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം ദി​നം​പ്ര​തി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഏ​റെ ഭീ​തി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - There is no shortage of accidents even after renovating the sharp bend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.