ഫറോക്ക്: ഗതാഗതയോഗ്യമല്ലാതായ മണ്ഡലത്തിലെ നാലു തീരദേശ റോഡുകളുടെ നവീകരണത്തിനായി 2.4 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിയുടെ അഭ്യർഥനയെ തുടർന്നാണ് ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്.
ഫറോക്ക് നഗരസഭയിലെ പുറ്റെക്കാട് -കലംകൊള്ളി പടന്ന റോഡ് ( 42.41 ലക്ഷം), പാണ്ടിപ്പാടം -ചീർപ്പിങ്ങൽ -പാലക്കൽ റോഡ് (89 ലക്ഷം), ചാലിയം -കോട്ടക്കണ്ടി -തീരദേശ റോഡ് - കടലുണ്ടി (46.8 ലക്ഷം), പുഞ്ചപ്പാടം - കുരുവിളപ്പാടം റോഡ്-ബേപ്പൂർ (62.3 ലക്ഷം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണച്ചുമതല. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ബേപ്പൂർ -പുലിമുട്ട് റോഡ് നവീകരിക്കുന്നതിന് 25 ലക്ഷം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.