വടകര: കണ്ടെയ്​ൻമെൻറ്​ സോണില്‍ ഇളവുകിട്ടുകയും മഴ മാറിനില്‍ക്കുകയും ചെയ്തതോടെ വടകര ടൗണില്‍ വന്‍ തിരക്ക്. ഈ സാഹചര്യത്തില്‍ നിയന്ത്രണ പരിപാടികളുമായി പൊലീസ് രംഗ​ത്തെത്തുകയാണ്. നഗരത്തില്‍ പെര്‍മിറ്റുള്ള മുഴുവന്‍ ഓട്ടോറിക്ഷകളും വരുന്നത് ഒഴിവാക്കും.

ഇതനുസരിച്ച്, ഓട്ടോറിക്ഷ വി.എം നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വിസ് നടത്താനാണ് തീരുമാനം. സംയുക്ത തൊഴിലാളി യൂനിയനുമായി പൊലീസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

മാര്‍ക്കറ്റ് റോഡ് പരിസരത്ത് ഗതാഗതവും പാര്‍ക്കിങ്ങും താല്‍ക്കാലികമായി നിരോധിച്ചു. എമര്‍ജന്‍സി വാഹനങ്ങളും ചരക്കു വാഹനങ്ങളും പൊലീസ് അനുമതിയോടെ കടന്നുപോകാം. അല്ലാത്തവ പൂര്‍ണമായും തടയാന്‍ പൊലീസ് കാവലേര്‍പ്പെടുത്തി. ജനങ്ങള്‍ ഒന്നിച്ചിറങ്ങുന്നത്, കോവിഡ് നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടകര ടൗണ്‍ കണ്ടെയ്​ൻമെൻറ്​ സോണില്‍നിന്നൊഴിവായെങ്കിലും കനത്തമഴ കാരണം ആരും സജീവമായി പുറത്തിറങ്ങിയിരുന്നില്ല. ടൗണില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട്ചെയ്ത പച്ചക്കറി മാര്‍ക്കറ്റും അടക്കാത്തെരുവും കൊപ്രവിപണിയും സജീവമാണിപ്പോള്‍. പൊതുഗതാഗതം സജീവമാകാത്തതിനാല്‍ ഭൂരിഭാഗവും സ്വകാര്യവാഹനങ്ങളിലാ​െണത്തുന്നത്. അതിനാല്‍, വാഹനത്തിരക്ക് കൂടി. ഇതോടെ, ഒട്ടുമിക്ക സ്ഥലങ്ങളും പാര്‍ക്കിങ് കേന്ദ്രങ്ങളായി. ചൊവ്വാഴ്ച മാര്‍ക്കറ്റില്‍ റോഡില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതി​െൻറ ഭാഗാമയി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സി.ഐ ഹരീഷ്, എസ്.ഐ ഷറഫുദ്ദീന്‍ എന്നിവര്‍ കച്ചവടക്കാര്‍ക്കും മറ്റും നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.