കടകൾക്കായി വ്യാപാരികളുടെ നെട്ടോട്ടം; നോക്കുകുത്തിയായി ബി.ഒ.ടി കെട്ടിടം

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി‍െൻറ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ൾ കു​ടി​യൊ​ഴി​യു​മ്പോ​ഴും നോ​ക്കു​കു​ത്തി​യാ​യി ബി.​ഒ.​ടി കെ​ട്ടി​ടം. വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി കൊ​ണ്ടു​ന​ട​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ വി​ട്ടൊ​ഴി​ഞ്ഞ് ന​ഗ​ര​ത്തി​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റാ​ൻ വ്യാ​പാ​രി​ക​ൾ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ ബി.​ഒ.​ടി കെ​ട്ടി​ടം നോ​ക്കു​കു​ത്തി​യാ​വു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കെ​ട്ടി​ട വാ​ട​ക​യും അ​ഡ്വാ​ൻ​സും കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തോ​ടെ ബി.​ഒ.​ടി കെ​ട്ടി​ടം വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്.

2003ൽ ​ടെ​ണ്ട​ർ ചെ​യ്ത് 2006 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് വ​ട​ക​ര ന​ഗ​ര​സ​ഭ ഹോ​ളീ​ഡേ ക​മ്പ​നി​യു​മാ​യി കെ​ട്ടി​ടം പ​ണി​യാ​ൻ നി​ർ​മാ​ണ​ക്ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. പ​തി​നെ​ട്ടു മാ​സം കൊ​ണ്ട് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് 25 വ​ർ​ഷം പ്ര​വ​ർ​ത്തി​പ്പി​ച്ച് കെ​ട്ടി​ട​വും ഭൂ​മി​യും സ​ർ​ക്കാ​റി​നെ തി​രി​ച്ചേ​ല്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.​എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത​ല്ലാ​തെ നൂ​റി​ൽ​പ​രം മു​റി​ക​ളി​ൽ ഒ​ന്നു​പോ​ലും വാ​ട​ക​ക്ക് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.

2010-2015 കാ​ല​യ​ള​വി​ലു​ണ്ടാ​യ വി​ജി​ല​ൻ​സ് കേ​സി​ൽ കെ​ട്ടി​ടം പ​ണി ഇ​ഴ​ഞ്ഞെ​ങ്കി​ലും 1029.19 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ബി.​ഒ.​ടി ക​മ്പ​നി​യാ​യ ഹോ​ളി​ഡേ സി​റ്റി സെ​ന്‍റ​ർ അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ക​രാ​ർ​വ്യ​വ​സ്ഥ പ്ര​കാ​രം വ​ർ​ഷം തോ​റും ന​ൽ​കി വ​രു​ന്ന 14 ല​ക്ഷം രൂ​പ​യു​ടെ അ​നു​പാ​തി​ക​മാ​യി ച​തു​ര​ശ്ര മീ​റ്റ​റി​ന് 61.32 രൂ​പ ക​ണ​ക്കാ​ക്കി ന​ഗ​ര​സ​ഭ വ​ർ​ദ്ധ​ന​വ് വ​രു​ത്തി​യി​രു​ന്നു.

20 വ​ർ​ഷം മു​മ്പാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ​വെ​ച്ച​തെ​ന്നും അ​ന്ന് മു​ത​ലു​ള്ള അ​ധി​ക തു​ക ഈ​ടാ​ക്കാ​ത്ത​ത് ക​മ്പ​നി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

വ്യാ​പാ​രി​ക​ൾ തെ​രു​വി​ലി​റ​ങ്ങു​മ്പോ​ൾ ബി.​ഒ.​ടി കെ​ട്ടി​ടം ല​ഭ്യ​മാ​യാ​ൽ ചി​ല​ർ​ക്കെ​ങ്കി​ലും ആ​ശ്വാ​സ​മേ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്തൽ​.

Tags:    
News Summary - BOT building wasted to no avail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.