വടകര: അഴിയൂര്‍ പഞ്ചായത്തില്‍ ശുചിത്വ സാഗരം പദ്ധതി ആരംഭിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല മുതല്‍ ഹാര്ബര്വരെയുള്ള തീരദേശത്തെ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേര്മ്സും ചേര്‍ന്ന് നടത്തിയ ശുചിത്വസാഗരം പദ്ധതി പ്രകാരം ആറുകേന്ദ്രങ്ങളില്‍ നിന്നായി എട്ട് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കടല്‍ത്തീരത്തുനിന്ന് നീക്കി.
കടല്‍ഭിത്തിക്ക് പരിസരത്തുനിന്ന് മൂന്ന് ലോഡ് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിച്ചു.
അഴിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് വന്ന ലിേത്വനിയ സ്വദേശി യുഗ്ല, ഭര്‍ത്താവ് സൗത്ത് ആഫ്രിക്കന്‍ സ്വദേശി സുമന് എന്നിവര്‍ ശുചീകരണത്തിെൻറ ഭാഗമായി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഗ്രീന്‍ വേര്‍മ്സ് സൗജന്യമായി സംസ്കരിക്കും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ആറു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ ഹരിത കര്‍മസേന അംഗങ്ങളും, സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളായി. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് തോട്ടത്തില്‍ ശശിധരന് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അനിഷ ആനന്ദ് സദനം, രമ്യാ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഒന്നാം വാര്‍ഡ് അംഗം മൈമൂന, എസ്.ഐ കെ. ഉമേഷ്, ഡോ.അസ്ഗര്‍, ഗ്രീന്‍ വേര്‍മ്സ് പ്രതിനിധികളായ കെ. ശ്രീരാഗ്, കെ. നവാസ്, ഹരിത കര്‍മസേന ലീഡര്‍ എ. ഷിനി എന്നിവര്‍ സംസാരിച്ചു.
ശുചീകരണത്തിന് പഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രീത, പ്രമോദ് മാട്ടാണ്ടി, കവിത അനില്‍ കുമാര്‍, സാലിം പുനത്തില്‍, സീനത്ത് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി. നാട്ടുകാരുടെ സഹായത്തോടെ സി.സി ടി.വി സ്ഥാപിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.