വടകര: വടകര നഗരഹൃദയത്തിൽ അവശതയിൽ വയോധികൻ. പൊതുമരാമത്ത് അതിഥി മന്ദിരത്തിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലക്ഷ്മണൻ എന്നയാൾ പ്രായാധിക്യത്തിന്റെ അവശനിലയിൽ കഴിയുന്നത്. വടകരയിലെ വിവിധ പ്രസുകളിൽ ജീവനക്കാരനായിരുന്നു. കുറച്ചുകാലം ബി.ഇ.എം സ്കൂളിൽ രാത്രി കാവൽക്കാരനായിരുന്നു. വർഷങ്ങളായി ആരും സംരക്ഷിക്കാനില്ലാതെ ഒറ്റക്കാണ് കഴിയുന്നത്.
ഇതേ കെട്ടിടത്തിൽ മുമ്പ് കുഴഞ്ഞുവീണപ്പോൾ അഗ്നിരക്ഷ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇപ്പോൾ ഇരുകാലുകൾക്കും പഴുപ്പ് ബാധിച്ചിട്ടുണ്ട്. ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ഭക്ഷണം വാങ്ങാനും മറ്റും കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ പല പ്രാവശ്യം കുഴഞ്ഞുവീഴുകയുണ്ടായി.
പലരും താങ്ങിപ്പിടിച്ചാണ് നിലവിൽ താമസസ്ഥലത്ത് എത്തിക്കുന്നത്. ആശുപത്രിയിൽ പോകാനുള്ള ആരോഗ്യം പോലും ഇപ്പോൾ ഇദ്ദേഹത്തിനില്ല. ഏതെങ്കിലും സന്നദ്ധ സംഘടനകൾ മുന്നോട്ടു വന്നാലെ ഇദ്ദേഹത്തിന് മുന്നോട്ടുള്ള ജീവിതം സാധ്യമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.