റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്താനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം

ലിഫ്റ്റിൽ കുടുങ്ങിയ അമ്മക്കും മക്കൾക്കും അഗ്നിരക്ഷാസേന തുണയായി

വടകര: റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ അമ്മയെയും മക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ലോകനാർകാവ് സ്വദേശിനിയായ യുവതിയും രണ്ട് കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയത്. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിനിറങ്ങിയ ഇവർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വരാൻ ലിഫ്റ്റിൽ കയറുകയായിരുന്നു. ഇതിനിടയിലാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്.

ലിഫ്റ്റ് തുറക്കാതായതോടെ യുവതിയും പരിഭ്രാന്തിയിലായി. സൈറൺ ഉയർന്നതോടെ റെയിൽവേ ജീവനക്കാരെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമംനടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്ന് വടകര ഫയർഫോഴ്സിൽ വിവരമറിയിച്ചു. ലിഫ്റ്റിന്റെ ലോക്ക് എമർജൻസി താക്കോൽ ഉപയോഗിച്ച് തുറന്നാണ് ഫയർഫോഴ്‌സ് യുവതിയേയും കുട്ടികളേയും പുറത്തെത്തിച്ചത്. ഫയർ ഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫിസർ കെ. സതീശൻ, ടി. സജീവൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.സി. ജ്യോതികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ റിജീഷ് കുമാർ, എം. വിപിൻ, അനുരാഗ് അശോക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    
News Summary - fire rescue team helped the mother and her children trapped in the lift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.