വടകര: കെ.പി. നമ്പൂതിരീസ് ഉൽപന്നങ്ങളുടെ മാർക്കറ്റിങ് എക്സിക്യൂട്ടിവിനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഹരീഷ് ജയരാജനും (51) മറ്റ് രണ്ട് പേർക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. മട്ടന്നൂർ സ്വദേശി പി.വി. സജിത്തിനാണ് (34) മർദനമേറ്റത്. വില്യാപ്പള്ളി രണ്ടാം മൈലിൽവെച്ച് കടയിൽനിന്ന് ഓർഡർ സ്വീകരിക്കാനെത്തിയപ്പോൾ മർദിച്ചെന്നാണ് പരാതി.
വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പരിക്കേറ്റ സജിത് വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. വ്യാപാരിനേതാവിനെ മർദിച്ചെന്നാരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, മാർക്കറ്റിങ് എക്സിക്യൂട്ടിവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹരീഷ് ജയരാജൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
കമ്പനി വടകരയിലെ വിതരണ ഏജൻസിയെ ഒഴിവാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.