വടകര: വടകരയുടെ പ്രിയകഥാകാരൻ എം. സുധാകരന് കടത്തനാടൻ പൗരാവലി വിടചൊല്ലി. ചൊവ്വാഴ്ച നിര്യാതനായ എം. സുധാകരന്റെ ഭൗതികശരീരം ബുധനാഴ്ച രാവിലെ വടകര ടൗൺഹാളിലും വീട്ടിലും പൊതുദർശനത്തിന് വെച്ചു. വീട്ടിലും ടൗൺഹാളിലുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
വൻജനാവലിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ 11ന് ചെറുശ്ശേരി റോഡിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.കെ. ദിനേശൻ, പ്രഫ. കടത്തനാട് നാരായണൻ, ഡോ. ഹേമന്ത് കുമാർ, അഡ്വ. ഐ. മൂസ, മനയത്ത് ചന്ദ്രൻ, വി.ടി. മുരളി, കവി വീരാൻകുട്ടി, രാംദാസ് മണലേരി, പ്രേംകുമാർ വടകര, രാജൻ ചെറുവാട്ട്, വി.കെ. പ്രഭാകരൻ, ശശികുമാർ പുറമേരി, പി. സോമശേഖരൻ, വി.ആർ. സുധീഷ്, പ്രദീപ് ചോമ്പാല, സുനിൽ മടപ്പള്ളി, എം.എം. സോമശേഖരൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. സർവകക്ഷിയോഗം അനുശോചിച്ചു. തയ്യുള്ളതിൽ രാജൻ അധ്യക്ഷത വഹിച്ചു.
കെ. നളിനാക്ഷൻ, മനയത്ത് ചന്ദ്രൻ, എടയത്ത് ശ്രീധരൻ, പി. ഹരീന്ദ്രനാഥ്, ഗോപി നാരായണൻ, ടി. രാജൻ, രാജഗോപാലൻ കാരപ്പറ്റ, രാധാകൃഷ്ണൻ ചെറുവാച്ചേരി, ഡോ. കെ.എം. സുഭാഷ്, കെ. വത്സലൻ, ശശികുമാർ പുറമേരി, സതീശൻ എടക്കുടി, അനൂപ് അനന്തൻ, അച്യുതൻ പുതിയേടത്ത്, അജിത് പാലയാട്, കെ.സി. വിജയരാഘവൻ, ടി.കെ. ഗംഗാധരൻ, മധു കടത്തനാട്, ടി.ടി. വത്സലൻ, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.