റെ​യി​ൽ​വേ സ്റ്റേ​ഷ​നു​പു​റ​ത്ത് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ

പാ​ർ​ക്കി​ങ് ചാ​ർ​ജ് വ​ർ​ധ​ന; ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് റോ​ഡി​ൽ

വ​ട​ക​ര: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് ചാ​ർ​ജ് റെ​യി​ൽ​വേ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കി​ങ് റോ​ഡു​ക​ളി​ലേ​ക്ക് മാ​റ്റി. നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തെ റോ​ഡു​ക​ളി​ലേ​ക്ക് പാ​ർ​ക്കി​ങ് മാ​റ്റി​യ​ത്. റെ​യി​ൽ​വേ​യു​ടെ ചാ​ർ​ജ് വ​ർ​ധ​ന സ്ഥി​രം യാ​ത്ര​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് താ​ങ്ങാ​നാ​കി​ല്ല.

ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ർ​ക്കി​ങ്ങി​ന് റോ​ഡു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. റെ​യി​ൽ​വേ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ റെ​യി​ൽ​വേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, റോ​ഡി​ലെ പാ​ർ​ക്കി​ങ്ങി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കാ​ത്ത​ത് റെ​യി​ൽ​വേ​യെ കു​ഴ​ക്കു​ന്നു​ണ്ട്. ചാ​ർ​ജ് വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 20 രൂ​പ​യാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ യൂ​സേ​ഴ്സ് ഫീ 300 ​രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 590 രൂ​പ​യാ​ക്കി റെ​യി​ൽ​വേ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പു​റ​ത്തേ​ക്ക് സ​ർ​വി​സ് മാ​റ്റു​ക​യു​മു​ണ്ടാ​യി​രു​ന്നു. ചാ​ർ​ജ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭൂ​രി​ഭാ​ഗം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മ​ര രം​ഗ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ചി​ല​ർ വ​ർ​ധി​പ്പി​ച്ച ചാ​ർ​ജ് ന​ൽ​കി സ​ർ​വി​സ് ന​ട​ത്തു​ന്നു​മു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ക്കി​ങ്ങി​നും മ​റ്റു​മാ​യി വി​ശാ​ല​മാ​യ സൗ​ക​ര്യം റെ​യി​ൽ​വേ ഒ​രു​ക്കി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 

Tags:    
News Summary - Increase in parking charges; Two-wheeler parking on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.