വടകര: പുതുവത്സര ദിനം വിവാഹദിനമായത് യാദൃച്ഛികമാണെങ്കിലും ദിനം രക്തദാനത്തിന് തിരഞ്ഞെടുത്ത് മാതൃകയായിരിക്കുകയാണ് മുനീർ. 'മുനീർ സേവന' എന്നുപറഞ്ഞാേല വടകര താഴങ്ങാടി സ്വദേശിയായ ഇദ്ദേഹത്തെ അറിയൂ. ഒരു പതിറ്റാണ്ടിലധികമായി രക്തദാന സേവന രംഗത്തുണ്ട്. വിവാഹ വാർഷിക ദിനമായ പുതുവത്സര ദിനത്തിൽ മുനീർ പതിവ് തെറ്റിച്ചില്ല.
16ാമത് വിവാഹവാർഷിക ദിനം കൂടിയായിരുന്നു ശനിയാഴ്ച്ച. വർഷത്തിൽ മൂന്നുതവണ രക്തദാനം നടത്തുന്ന മുനീറിന്റെ16ാം രക്തദാനമാണ് വടകര സഹകരണ ആശുപത്രിയിൽ നടന്നത്. ആറു വർഷം മുമ്പാണ് മുനീറിന്റെയും ഭാര്യ നമീറയുടെയും വിവാഹ വാർഷിക ദിനമായ പുതുവത്സരം രക്തദാനത്തിന് തിരഞ്ഞെടുത്തത്. കൂടുതൽ പേരിലേക്ക് രക്തദാനത്തിന്റെ മഹത്ത്വം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. 2012ൽ ബന്ധുവിന് 10 യൂനിറ്റ് രക്തം ആവശ്യമായപ്പോൾ 10 പേരുമായി കോഴിക്കോട്ടേക്ക് വണ്ടി കയറിയായിരുന്നു രക്തദാന തുടക്കം. മക്കൾ: ഫാത്തിമത്തുൽ റിയ, ഫാത്തിമത്തുല്‍ ഫിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.