വടകര: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 24 മുതൽ വടകര- ആയഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. മേമുണ്ട പല്ലവി സ്റ്റോപ് മുതൽ കോട്ടപ്പള്ളി കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വരെയും ആയഞ്ചേരി ടൗണിലും കരാറുകാരന്റെ അനാസ്ഥകാരണം റോഡ് ഗതാഗതയോഗ്യമല്ലാത്തവിധം തകർന്ന നിലയിലാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ റോഡിലൂടെ
സർവിസ് നടത്തുന്നത് പ്രയാസകരമായിരിക്കുകയാണ്. നവംബർ ആദ്യവാരം പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വീണ്ടും പരാതി നൽകിയപ്പോൾ 21ന് പ്രവൃത്തി ആരംഭിക്കുമെന്നാണ് അറിയിച്ചത്. ഉറപ്പ് പാലിക്കാത്തതിനാലാണ് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കാൻ തീരുമാനിച്ചതെന്ന് ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.