വടകര: ഓൺലൈൻ പഠനം ആരംഭിച്ചതോടെ ഏവരുടെയും മനസ്സിൽ ഇടംപിടിച്ച പേരാണ് സായ് ശ്വേത ടീച്ചറുടേത്. തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞാണ് മുതുവടത്തൂർ വി.വി.എൽ.പി സ്കൂൾ അധ്യാപിക സായ് ശ്വേത കേരളത്തിലെ മുഴുവൻ വിദ്യാഥികളുടെയും ടീച്ചറായത്.
വീണ്ടുമൊരു അധ്യയന വർഷാരംഭത്തിൽ സായ് ടീച്ചർക്ക് പറയാനുള്ളത് തൻെറ ജീവിതത്തിലെ ഇരട്ടി മധുരത്തെക്കുറിച്ചാണ്: 'തികച്ചും അപ്രതീക്ഷിതമായാണ് വിക്ടേഴ്സ് ചാനലിലൂടെ മുഴുവൻ വിദ്യാർഥികളുടെയും ടീച്ചറാവാനായത്. അതു മൂലമുണ്ടായ ആവേശം ചെറുതല്ല. മലയാളികൾക്കിടയിൽ സെലിബ്രിറ്റിയായി മാറുകയായിരുന്നു എന്നു പറയാം. അപ്പോഴും ഉള്ളുലച്ച് അധ്യാപികയായി അംഗീകാരം ലഭിച്ചില്ലെന്ന് പലപ്പോഴും പറയേണ്ടി വന്നു. ഇത്തവണ അംഗീകാരം ലഭിച്ച അധ്യാപികയായി നിൽക്കുമ്പോൾ ശരിക്കും ഇരട്ടിമധുരം അനുഭവിക്കുകയാണ്.
ഈ മഹാമാരിക്കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം മാത്രേമ രക്ഷയുള്ളൂവെങ്കിലും നമ്മുടെ വിദ്യാർഥികൾക്ക് മുഴുവനായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. പഠന പ്രവർത്തനങ്ങൾ പലപ്പോഴും കുട്ടികളിൽനിന്ന് മാറി രക്ഷിതാക്കൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ട് ഇതു ഗുണകരമല്ല. സാധാരണ ക്ലാസ് മുറികളിൽ ഓരോ കുട്ടിയുടെയും ബൗദ്ധിക നിലവാരം വ്യത്യസ്തമാണെന്നും അധ്യാപകർ മനസ്സിലാക്കുന്നത് ക്ലാസ് മുറികളിലൂടെയാണ്. എത്രയും പെെട്ടന്ന് മഹാമാരി ഒഴിഞ്ഞു പോയി പഴയ ക്ലാസ് മുറികൾ കിട്ടണണമെന്ന പ്രാർഥനയാണ്' ടീച്ചർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.