കരകവര്‍ന്ന്, കടല്‍

വടകര: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കടലി​െൻറ കലിയും ഏറി. കടല്‍ഭിത്തിയില്ലാത്തിടങ്ങളിലും ദുർബലമായ സ്ഥലങ്ങളിലും കടലാക്രമണം ഏറുകയാണിപ്പോള്‍. കടല്‍ഭിത്തിയില്ലാത്തതി​െൻറ ആശങ്കയാണ് തീരദേശവാസികള്‍ക്ക് പങ്കുവെക്കാനുള്ളത്. പകലിനെ അപേക്ഷിച്ച് സന്ധ്യകഴിയുന്നതോടെയാണ് കടലി​െൻറ ഭാവം മാറുന്നത്. രാത്രിയിലാണ് രൂക്ഷമായ കടലാക്രമണം. തീരദേശ റോഡുകളേറെയും കടലെടുത്തുകഴിഞ്ഞു.

ഇക്കഴിഞ്ഞ കാലങ്ങളില്‍ നിർമിച്ച റോഡുപോലും തകര്‍ന്നിരിക്കുകയാണ്. വടകരയുടെ തീരങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. 37വര്‍ഷം മുമ്പിട്ട കല്ലുകളാണ് തീരങ്ങളിലുള്ളത്. തീരെ കല്ലിടാത്ത സ്ഥലങ്ങളും ഏറെയാണ്. നേരത്തെ ഇട്ട കല്ലുകള്‍ പലഭാഗത്തും പൂര്‍ണമായും കടലെടുത്തുകഴിഞ്ഞു. 12 വര്‍ഷം മുമ്പ്​ അഴിയൂര്‍ ആസ്യാറോഡ് കടപ്പുറത്ത് ശക്തമായ കടലാക്രമണത്തില്‍ നല്ല രീതിയില്‍ കര കടലെടുത്തിരുന്നു. ഇവിടെ, ഗാബിയോണ്‍ കടല്‍ഭിത്തിയാണ് നിർമിച്ചത്. കയര്‍ കൊണ്ട് കെട്ടിയ വലയില്‍ കല്ലിടുന്നതാണീ രീതി.

കല്ലുകള്‍ എളുപ്പം കടലെടുത്തുപോകാതിരിക്കാന്‍ ഈ രീതി ഏറെ സഹായകമാണെന്ന് അഭിപ്രായമുണ്ടായിരുന്നു. സാധാരണഗതിയില്‍ കടല്‍ഭിത്തി നിർമിക്കുന്നത് തീരങ്ങളില്‍ കല്ല് മേല്‍ക്കുമേല്‍ ഇട്ടുകൊണ്ടാണ്. ഇതാകട്ടെ, ശക്തമായ കടലാക്രമണത്തില്‍ കടലെടുത്ത് പോകാനുള്ള സാധ്യത ഏറെയാണ്.

മൂന്നുവര്‍ഷം മുമ്പ്​ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷുഭിതരായ വടകര നഗരസഭയിലെ കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗത്തെ തീരദേശവാസികള്‍ ദേശീയപാത ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരം നടത്തിയിരുന്നു. ഈ സമയത്ത്, സ്ഥലം എം.പിയും എം.എല്‍.എയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും ഒന്നും നടന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ രാഷ്​ട്രീയ നേതൃത്വം ഇടപെട്ട് എന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കി തണുപ്പിക്കുകയാണ് പതിവ്. അതുകൊണ്ട്, ഇക്കഴിഞ്ഞ കാലമാത്രയും നടന്ന പ്രതിഷേധങ്ങള്‍ ഒന്നും ലക്ഷ്യം കണ്ടില്ല. വടകര നഗരസഭയില്‍ കൊയിലാണ്ടി വളപ്പ്, വളപ്പില്‍, മുകച്ചേരി ഭാഗത്ത് സമാന അവസ്ഥ നിലനില്‍ക്കുകയാണ്.

കൊയിലാണ്ടി വളപ്പില്‍ കഴിഞ്ഞയാഴ്ച ഭിത്തി സുരക്ഷിതമാക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കുരിയാടി, മുട്ടുങ്ങല്‍ കൈനാട്ടി ബീച്ച്, മീത്തലങ്ങാടി, മടപ്പള്ളി, മാടാക്കര, ചോമ്പാല്‍, അഴിയൂര്‍ ഭാഗങ്ങളില്‍ കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങള്‍ ഏറെയാണ്.

Tags:    
News Summary - Sea erosion in vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.