വടകര: തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി വടകര നഗരം. ഇടവഴികൾ മുതൽ ബസ് സ്റ്റാൻഡുകൾവരെ തെരുവുനായ്ക്കൾ തമ്പടിക്കുന്നത് കാൽനടക്കാരിൽ ഭീതി പടർത്തുകയാണ്. കഴിഞ്ഞദിവസം നഗരത്തിലെത്തിയ വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേരെയാണ് തെരുവുനായ് കടിച്ചത്.
കണ്ണിൽ കണ്ടവരെയൊക്കെ കടിച്ചു പരിക്കേൽപിക്കുകയായിരുന്നു. ജില്ല ആശുപത്രിക്കടുത്ത് വീട്ടമ്മയെ വീട്ടിൽ കയറിയും നായ് കടിച്ചു പരിക്കേൽപിച്ചു. അതിരാവിലെ ട്യൂഷൻ സെൻററുകളിലും മറ്റും എത്തുന്ന വിദ്യാർഥികൾ തെരുവു നായ്ക്കളെ പേടിച്ചാണ് യാത്രചെയ്യുന്നത്.
ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർക്കും തെരുവുനായ്ക്കൾ ഭീഷണിയാവുകയാണ്. ഇവിടെ ചുറ്റിക്കറങ്ങുന്ന തെരുവുനായ്ക്കൾ സാധനങ്ങളുമായി പോകുന്നവരുടെ പിന്നാലെ കൂടി തട്ടിപ്പറിക്കാൻ ശ്രമിക്കുകയും അകറ്റാൻ ശ്രമിച്ചാൽ കടിക്കുകയും ചെയ്യുന്ന സ്ഥിതിയുമാണുള്ളത്. ഒഴിഞ്ഞ കെട്ടിടങ്ങളിൽ കൂട്ടംകൂടുന്ന നായ്ക്കൾ ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഭീഷണിയായിരിക്കുകയാണ്. പുലർച്ചയോടെ ഹോട്ടലുകളിലും മറ്റും എത്തുന്നവർക്കുനേരെയുള്ള പരാക്രമവും വർധിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വംശവർധന തടയാൻ നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.