വടകര: ഹസീന സ്പോർട്സ് ക്ലബിലൂടെയാണ് എസ്.വി എന്നപേരിൽ അബ്ദുറഹ്മാെൻറ തുടക്കം. മലബാർ ജിംഖാനയുടെ പതനത്തിനുശേഷം വടകരയിൽ രൂപവൽകൃതമായ ക്ലബാണ് ഹസീന. സ്ഥാപകപ്രസിഡൻറ് എസ്.വിയാണ്. 1971ൽ സംസ്ഥാന വോളി ചാമ്പ്യൻഷിപ് കോഴിക്കോട് നേടിയത് എസ്.വിയുടെ ശിക്ഷണത്തിലൂടെ ആയിരുന്നു.
1968ൽ വടകര റെയിൽവേ മൈതാനത്തിൽ എ.സി.കെ. നമ്പ്യാർ അഖിലേന്ത്യ വോളി ടൂർണമെൻറ് അരങ്ങേറിയപ്പോൾ കമ്മിറ്റിയുടെ ട്രഷററായിരുന്നു. വടകരക്കാരുടെ പ്രസ്റ്റീജ് ടൂർണമെൻറായി മാറിയ വോളി മാമാങ്കത്തിെൻറ പ്രധാന സംഘാടകരിൽ ഒരാളായി മാറി. ഒളിമ്പ്യൻ അബ്ദുറഹിമാനും പ്രധാന സംഘാടകനായിരുന്നു.
1977ൽ വടകര കോട്ടമൈതാനിയിൽ നടന്ന രണ്ട് അഖിലേന്ത്യ മത്സരങ്ങളിൽ കൺവീനർ എസ്.വി ആയിരുന്നു. അന്നത്തെ പ്രശസ്ത വോളി ടീമുകളായ പഞ്ചാബ് പൊലീസ്, ആന്ധ്ര പൊലീസ്, തമിഴ്നാട് സ്റ്റേറ്റ് ബാങ്ക്, എഫ്.എ.സി.ടി, ഇ.എം.ഇ സെക്കന്ദരാബാദ്, ശ്രീറാം കോട്ട, സൗത്ത് സെൻട്രൽ റെയിൽവേ, ആർട്ടിലറി സെൻട്രൽ എന്നിവയെ വടകരയിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
പിന്നീട് വടകരയിൽ നടന്ന ഗോകുലം മാതു സ്മാരക വോളി ഫെഡറേഷൻ കപ്പ് വോളി, സംസ്ഥാന വോളിബാൾ ചാമ്പ്യൻ ഷിപ്, ഇൻറർ ക്ലബ് വോളി തുടങ്ങിയവയുടെ നേതൃനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.1968ലാണ് ജില്ല വോളിബാൾ അസോസിേയഷൻ രൂപംകൊണ്ടത്. അന്ന് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. ദീർഘകാലം വിവിധ ഭാരവാഹിസ്ഥാനം വഹിച്ചു.
1970ൽ എം.ഇ.എസ് വോളിബാൾ ക്ലബ് സംഘടിപ്പിച്ച സ്വർണ കപ്പിനുവേണ്ടിയുള്ള അഖിലേന്ത്യ വോളിബാൾ ടൂർണമെൻറിലും എസ്.വിയും നിറഞ്ഞുനിന്ന് പ്രവർത്തി ക്കുകയുണ്ടായി. ജെ.എൻ.എം.ജി.എച്ച്.എസ്, ജി.എഫ്.ടി.എച്ച്.എസ് മടപ്പള്ളി തുടങ്ങിയ വിദ്യാലയങ്ങളിൽ ഔദ്യോഗിക ജീവിതം നയിച്ച് എസ്.വി. വളയം ജി.എച്ച്.എസ്.എസിൽ നിന്നും പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കവെയാണ് കോവിഡ് ബാധിച്ച് വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.