വടകര: ലഹരിക്ക് സിന്തറ്റിക്ക് മരുന്നുകളും വേദനസംഹാരികളുമടക്കം പുതുവഴി തേടി യുവതലമുറ. കാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന വേദനസംഹാരി ബൂപ്രിനോര്ഫിന് അടക്കം ലഹരിക്ക് വിദ്യാർഥികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിദ്യാർഥികളെ ലക്ഷ്യമിട്ട് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പിടിമുറുക്കുന്നത്.
ഉപഭോക്താക്കളെ തന്നെ ഏജന്റുമാരാക്കിമാറ്റി കാമ്പസുകളടക്കം വിപണിയാക്കി മാറ്റുകയാണ്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്പന നടത്തേണ്ട മരുന്നുകൾ വിദ്യാർഥികള്‍ക്ക് ഇടയില്‍ സുലഭമായി ലഭിക്കുന്നുണ്ട്.
വടകരയിൽ ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന മാരക ലഹരിമരുന്ന് എം.ഡി.എം.എയുമായി ദേശീയ പാതയിൽ യുവാവിനെ കഴിഞ്ഞദിവസം എക്സൈസ് അറസ്റ്റുചെയ്തിരുന്നു. കൊയിലാണ്ടി നടുവണ്ണൂർ കാവിൽ സ്വദേശി ഫിലോസ് (22) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 7.95 ഗ്രാം എ.ഡി.എം.എ കണ്ടെടുത്തത്.
വടകര എക്സൈസ് ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.